സുഖനിദ്രയ്ക്കായി...

By online desk.09 03 2019

imran-azhar

സുഖനിദ്ര ആരോഗ്യപ്രദായകമാണ്. എന്നാല്‍, പലപ്പോഴും മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, കര്‍മ്മമേഖലയിലെ തിരക്കുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നിദ്രവിഘ്‌നത്തിന് കാരണമാകാറുണ്ട്. തിരിഞ്ഞും മറിഞ്ഞും കിടന്ന് സുഖകരമായ ഒരു ഉറക്കത്തിന് വേണ്ടി ശ്രമിച്ചാലും ഫലമുണ്ടാവില്ല.ഉറക്കമില്ലായ്മ പലവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍, ഇനി ഉറക്കമില്ലെന്ന പരിഭവം വേണ്ട. സുഖമായ ഉറക്കത്തിന് സഹായിക്കുന്ന ഒരു പാനീയം വീട്ടില്‍ തന്നെ തയ്യാറാക്കാം. ബനാന ടീ പകരും സുഖ നിദ്ര.

 

ആവശ്യമുള്ള സാധനങ്ങള്‍: വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍.

 

തയ്യാറാക്കേണ്ട വിധം: തോലോട് കൂടെ കഴുകി വൃത്തിയാക്കിയ വാഴപ്പഴവും, കറുവപ്പട്ട തോലും ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.

 

ഉപയോഗിക്കേണ്ട വിധം: അരിച്ചെടുത്ത പാനീയം ചെറു ചൂടോടെ കുടിക്കുക.
വാഴപ്പഴത്തിന്റെ തോലില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ശാന്തതയും വിശ്രാന്തിയും നല്‍കാന്‍ കഴിവുള്ളതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. സുഗമമായ ഉറക്കത്തിന് ഈ ബാനാന ടീ സഹായകമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

OTHER SECTIONS