നിങ്ങൾക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെടാറുണ്ടോ ?

By BINDU PP.24 Nov, 2016

imran-azhar

 

 

     

      നിങ്ങളിൽ വയറുവേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക അത് ഒരുപക്ഷേ അൾസർ ക്യാന്സര് ആയി മാറിയേക്കാം. വയറിലെ ക്യാന്‍സറാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നക്കാരന്‍. പലപ്പോഴും ഇതു ക്യാന്‍സര്‍ ആണെന്നു പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നതു രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ചുരുക്കം ചില സാഹചര്യങ്ങളില്‍ അള്‍സര്‍ ക്യാന്‍സറായി മാറിയേക്കാം.


      ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക. അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറിലെ അതികഠിനവും അസഹനിയവുമായ വേദന അവഗണിക്കാതിരിക്കുക. നെഞ്ചെരിച്ചിലും സൂക്ഷിക്കേണ്ട കാര്യം തന്നെയാണ്. ദഹനത്തിനു സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തെറ്റായദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേയ്ക്കു കടക്കുമ്പോഴാണു നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

 

         വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടു തന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി തള്ളിക്കളയരുത്.
മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവ അള്‍സര്‍ തീവ്രമാകുന്നതിന്റെ ലക്ഷണമാണ്. ഇതും സൂക്ഷിക്കണം.


         മലബന്ധവും പെട്ടന്നുള്ള വയറു വേദനയും തള്ളിക്കളയാതിരിക്കുക.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അള്‍സറിന്റെ ലക്ഷണമാണ്. ഇതും ഒരു പരിതിയില്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍ വൈദ്യസഹായം തേടണം.

 

OTHER SECTIONS