ഐസൊലേഷനില്ല, പ്രതിദിന കോവിഡ് കണക്കുകളില്ല, കോവിഡ് മറ്റു രോഗങ്ങള്‍ പോലെ; ലോകത്തെ അത്ഭുതപ്പെടുത്തി സിങ്കപുര്‍ മാതൃക

By Web Desk.28 06 2021

imran-azhar

 


ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ കോവിഡ് മഹാമാരിയെ നേരിട്ട സിങ്കപുര്‍, മറ്റൊരു ശ്രദ്ധേയമായ തീരുമാനത്തിനൊരുങ്ങുന്നു. ഇനി മുതല്‍ ഫ്‌ളു പോലെയുള്ള രോഗങ്ങളെപ്പോലെ കോവിഡിനെയും കാണക്കാക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചു.

 

ക്വാറന്റൈന്‍ യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. രോഗികളുമായി അടുത്തിടപഴകിയവരെ ഐസൊലേറ്റ് ചെയ്യില്ല. ഇനി മുതല്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രഖ്യാപിക്കില്ലെന്നും രാജ്യം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ജോലിക്കു പോകുന്നതിനും മറ്റും കോവിഡ് പരിശോധന നടത്തണം. കോവിഡിനൊപ്പമുള്ള പുതിയ സാധാരണ ജീവിതം എന്നാണ് സിങ്കപൂര്‍ ഭരണാധികാരികള്‍ പുതിയ ജീവിതക്രമത്തെ വിശേഷിപ്പിക്കുന്നത്.

 

'കോവിഡ് ഇനി നമ്മെ വിട്ടുപോകില്ല എന്നതാണ് ദുഖവാര്‍ത്ത. എന്നാല്‍, കോവിഡിനൊപ്പം സാധാരണ ജീവിതം സാധ്യമാണ് എന്നതാണ് ശുഭ വാര്‍ത്ത.' സിങ്കപൂര്‍ വാണിജ്യ മന്ത്രി ഗാന്‍ കിം യോങ്, ധനമന്ത്രി ലോറന്‍സ് വോങ്, ആരോഗ്യമന്ത്രി ഓങ് യെ കുങ് എന്നിവര്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നു. 'വൈറസിനു വകഭേദം സംഭവിച്ചുകൊണ്ടേയിരിക്കും അതിനാല്‍ വൈറസ് നമ്മെ വിട്ടുപോകില്ല.' മന്ത്രിമാര്‍ പറയുന്നു.

 

 

 

 

OTHER SECTIONS