തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കുന്നുവെങ്കില്‍...

By online desk .22 02 2020

imran-azhar

 

 

ഒരിക്കലെങ്കിലും തുമ്മല്‍ വരാത്തവര്‍ ആരുമുണ്ടാകില്ല. തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും കൂടി പൊത്തിപ്പിടിക്കുന്നതാണ് നമ്മളില്‍ പലരുടെയും ശീലം. കാരണം തുമ്മുമ്പോള്‍ നമ്മളിലെ അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാനാണ് നാം മൂക്കും വായും കൈ ഉപയോഗിച്ചോ കര്‍ച്ചീഫ് ഉപയോഗിച്ചോ പൊത്തി പിടിക്കുന്നത്. മുതിര്‍ന്നവര്‍ പകര്‍ന്ന് നല്‍കിയ ഈ ശീലം ഇപ്പോഴും തുടരുന്നു. തുമ്മുമ്പോള്‍ മൂക്കും വായും പൊത്തി പിടിച്ചു വേണം തുമ്മാന്‍ എന്നാണ് ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഇത് മരണത്തിന് വരെ കാരണമാക്കാവുന്ന പ്രവണതയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്. തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടല്‍, തൊണ്ടയില്‍ മുറിവ്, ചെവിക്കെല്‌ളിനു പരിക്ക് എന്നിവയുണ്ടാകുകയും മരണം സംഭവിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മൂക്കും വായും പൊത്തിപിടിച്ച് തുമ്മുമ്പോള്‍ തൊണ്ട മുതല്‍ നെഞ്ച് വരെയുള്ളിടത്തെ കോശങ്ങള്‍, മസ്‌സിലുകള്‍ എന്നിവിടങ്ങളില്‍ വായൂ കുമിളകള്‍ രൂപപെ്പട്ടുന്നുവെന്നും അത് ജീവന് തന്നെ ഭീഷണിയാകുമെന്നാണ് അമേരിക്കയില്‍ നടന്ന ഒരു പ്രശ്‌നത്തെ ഉദ്ധരിച്ച് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

OTHER SECTIONS