By parvathyanoop.30 07 2022
ലണ്ടന്‍: മനുഷ്യന് ഇനിയും പിടിതരാത്ത രോഗകാരികളില്‍ ഒന്നാണ് എച്ച്.ഐ.വി അഥവാ ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്. എയിഡ്സ് എന്ന മാരക രോഗം ്പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ് എച്ച്.ഐ.വി. ബാധിക്കുന്നത്.എന്നാല്‍ മൂലകോശങ്ങള്‍ മാറ്റിവെച്ചതിലൂടെ എച്ച്.ഐ.വി.യും രക്താര്‍ബുദവും 66-കാരന് അതിജീവിച്ചതായി അന്താരാഷ്ട്ര എയ്ഡ്സ് സൊസൈറ്റിയുടെ നിയുക്ത അധ്യക്ഷന്‍ ഷാരോണ്‍ ലീവിന്.
1988-ല്‍ എച്ച്.ഐ.വി. ബാധിച്ച വ്യക്തി 31 വര്‍ഷത്തോളം ചികിത്സയിലായിരുന്നു. 63-ാം വയസ്സിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിലൂടെ മാരകമായ എയ്ഡ്സില്നിന്നും രക്താര്ബുദത്തില്നിന്നും മുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇദ്ദേഹം. 2021 മാര്‍ച്ച് മുതല്‍ എച്ച്.ഐ.വി.ക്കുള്ള ചികിത്സ നിര്‍ത്തി. ഒരുവര്‍ഷംമുമ്പ് രക്താര്ബുദത്തില്നിന്നും മുക്തി നേടി.ഇതുവരെ മൂന്നുപേരാണ് എച്ച്.ഐ.വി.യില്നിന്ന് മുക്തി നേടിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗത്തെ പ്രതിരോധിച്ചത് മൂന്നാമനാണ്.
ബെര്‍ലിന്‍ പേഷ്യന്റ് എന്നറിയപ്പെടുന്ന തിമോത്തി റേ ബ്രൗണിന് 2007-ല്‍ മൂലകോശമാറ്റത്തിലൂടെ എയ്ഡ്സിനെ അതിജീവിക്കാന്‍ സാധിച്ചിരുന്നു. എച്ച്.ഐ.വി.ക്കെതിരേ സ്വാഭാവിക പ്രതിരോധശേഷിയുള്ള ദാതാവില്നിന്നുവേണം മൂലകോശം സ്വീകരിക്കാന്‍. പ്രായമായവര്‍ക്കും എച്ച്.ഐ.വി. ചികിത്സയില്‍ പ്രതീക്ഷ നല്‍കുന്നതാണ് മുന്നേറ്റമെന്ന് ഷാരോണ്‍ ലീവിന് പറഞ്ഞു.ഇത് പോലെ തന്നെ ന്യൂയോര്‍ക്കിലുള്ള സ്ത്രീക്കു മൂലകോശ മാറ്റം വഴി എച്ച്ഐവി ബാധ മാറിയതായി യുഎസിലെ ഡെന്‍വറില്‍ വൈദ്യശാസ്ത്ര സമ്മേളനത്തില്‍ ഗവേഷകര്‍ വെളിപ്പെടുത്തി. രക്താര്‍ബുദ ചികിത്സയ്ക്കായി ഇവര്‍ മൂലകോശം സ്വീകരിച്ചിരുന്നു.
എച്ച്ഐവിയോടു സ്വാഭാവികമായ പ്രതിരോധമുള്ളയാളായിരുന്നു മൂലകോശ ദാതാവ്. ഇതിനുശേഷം 14 മാസമായി ഇവരില്‍ എച്ച്ഐവി ബാധയില്ല.ഇതോടെ മൂലകോശമാറ്റം വഴി എച്ച്ഐവിയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ മൂന്നാമത്തെ വ്യക്തിയും ആദ്യ സ്ത്രീയുമായി ഇവര്‍. മജ്ജയില്‍ നിന്നുള്ള മൂലകോശങ്ങളാണ് ഇവര്‍ക്ക് ഉപയോഗിച്ചത്.
എന്നാല്‍ പൊക്കിള്‍ക്കൊടി രക്തത്തിലെ മൂലകോശങ്ങള്‍ ഉപയോഗിച്ചാണ് ന്യൂയോര്‍ക്കിലെ സ്ത്രീക്കു ചികിത്സ നടത്തിയത്.വൈറസ് ആക്രമിക്കാത്തതിനാല്‍ മുക്തി നേടി എന്നു പറയാമെങ്കിലും എച്ച്ഐവിയുടെ അംശങ്ങള്‍ ചെറിയ അളവില്‍ ദേഹത്തുണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്.