യോനി ഭാഗത്ത് ദുര്‍​ഗന്ധം ഉണ്ടോ ? ഇതൊന്നു പരീക്ഷിക്കൂ.....

By Bindu PP .03 Aug, 2018

imran-azhar

 

 

സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും ദുർഘടമായ അവസ്ഥയാണ് എത്ര വൃത്തിയിൽ ശരീരം കൊണ്ടുനടന്നാലും യോനി ഭാഗത്ത് നിന്ന് വരുന്ന ദുര്‍ഗന്ധം. ഇത് വൃത്തിയിൽ സൂക്ഷിച്ചില്ലെങ്കിൽ പല വിധത്തിലുള്ള അണുബാധകളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടുന്നവരും ചില്ലറയല്ല. പുറത്ത് പറയാനുള്ള മടി കാരണം പലരും പറയാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രയാസങ്ങളെ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആലോചിക്കേണ്ടത്. അതുകൊണ്ട് തന്നെ താഴെ പറയുന്ന കാര്യങ്ങൾ ചെറുതായൊന്ന് പരീക്ഷിച്ചാൽ അതിൽ മാറ്റം കാണാൻ പറ്റും.

 

1) സ്വകാര്യ ഭാഗത്തെ ദുര്‍ഗന്ധം മാറ്റാന്‍ ഏറ്റവും നല്ലതാണ് ടീ ട്രീ ഒായില്‍. ദിവസവും ഉറങ്ങുന്നതിന് മുമ്ബ് രാത്രി മൂന്ന് തുള്ളി ടീ ട്രീ ഒായില്‍ വെള്ളത്തില്‍ ഒഴിച്ച ശേഷം ഉപയോഗിക്കുന്നത് യോനിയിലെ അണുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

2)കുളിക്കുന്നതിന് അരമണിക്കൂറിന് മുമ്ബേ ബേക്കിംഗ് സോഡാ ചൂടുവെള്ളില്‍ ഇട്ട് വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെയും യോനിയിലെയും അണുക്കള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

3) ദിവസവും പെെനാപ്പിള്‍ കഴിക്കുന്നത് സ്വകാര്യഭാഗത്തെ ദുര്‍ഗന്ധം മാറാന്‍ ഗുണകരമാണ്.

4) വെറ്റില ധാരാളം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. ചെറിയ കഷ്ണങ്ങളാക്കി വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

5) ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് നെല്ലിക്ക. എന്നാല്‍ യോനീ ദുര്‍ഗന്ധമകറ്റാന്‍ എറ്റവും മികച്ച ഒന്നാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത് യോനീ ദുര്‍ഗന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ്.

OTHER SECTIONS