വയറിലെ കൊഴുപ്പകറ്റാന്‍...

By online desk .05 10 2020

imran-azhar

 

 

ആരോഗ്യ - സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് കുടവയര്‍. ഗ്യാസ്, ദഹനപ്രശ്‌നങ്ങള്‍, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നത് തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്.  ദിവസവും കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ ശരീരം ഉപയോഗിച്ച് കഴിഞ്ഞ് ബാക്കിയുള്ളവയാണ് വയറില്‍ കൊഴുപ്പായി അടിയുന്നത്.

 

വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതിനാലുള്ള കുടവയര്‍ ഇല്ലാതാക്കി, ആരോഗ്യവും ആകാരവടിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ പാര്‍ശ്വഫലമൊന്നുമില്ലാത്ത നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. കുടവയറിലെ കൊഴുപ്പ് അകറ്റാന്‍ സഹായകമാകുന്ന ചില പാനീയങ്ങളെക്കുറിച്ച് അറിയൂ.


ഗ്രീന്‍ ടീ: ചായയും കാപ്പിയും കുടിക്കാനാണ് നമ്മളില്‍ പലര്‍ക്കും ഏറെ താല്‍പ്പര്യം. എന്നാല്‍, ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.


പൈനാപ്പിള്‍ ജ്യൂസ്: പൈനാപ്പിള്‍ ജ്യൂസിലെ എന്‍സൈം മെറ്റബോളിസത്തെ സഹായിക്കുന്നു. അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് ആഹാരത്തില്‍ ഉള്‍പെ്പടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണ്.


പെപ്പര്‍മിന്റ് ടീ: ദഹനപ്രക്രിയ എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് പെപ്പര്‍മിന്റ് ടീ. ദഹനപ്രക്രിയ വേഗത്തിലാക്കി, ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.


കറുവാപ്പട്ടയും തേനും: ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് ദിവസവും രാവിലെ കുടിക്കുന്നത് നല്‌ളതാണ്.


.

OTHER SECTIONS