ആസ്ത്മയില്‍ നിന്ന് രക്ഷനേടാന്‍

By online desk.05 03 2020

imran-azhar

 

നമ്മളില്‍ പലരുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ആസ്തമ. ചികിത്സയൊന്നും ഫലിക്കാതെ ആജീവനാന്തം വിഷമിപ്പിക്കുന്ന രോഗമെന്നാണ് ആസ്ത്മയെപ്പറ്റി പലരും പറയുന്നത്. എന്നാല്‍, ആസ്ത്മയെന്നത് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു രോഗമല്ലെന്നാണ് ആയൂര്‍വ്വേദം പറയുന്നത്. ആസ്ത്മയെ ചെറുക്കാന്‍ ആയൂര്‍വേദത്തില്‍ ചില ഒറ്റമൂലികളുണ്ട്. ആസ്തമയെ ചെറുക്കാന്‍ സഹായിക്കുന്ന ഒറ്റമൂലികളെക്കുറിച്ചറിയൂ...

 

. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് 15 മില്ലി വീതം അര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിക്കുന്നത് ആസ്ത്മയെ ശമിപ്പിക്കും എന്ന് ആയൂര്‍വ്വേദം പറയുന്നു


. ത്രികടുചൂര്‍ണ്ണം അരടീസ്പൂണ്‍ വീതം രണ്ടുനേരം ദിവസവും കഴിക്കുന്നതും ആസ്ത്മയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്


. കറിമഞ്ഞള്‍ ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം മൂന്ന് നേരം കഴിക്കുക


. 10 മില്ലി ചെറുനാരങ്ങാനീര്, 10 മില്ലി കൃഷ്ണത്തുളസിയില നീര്, 5 ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് ദിവസം ഒരു നേരം തുടര്‍ച്ചയായി കഴിക്കുന്നത് ആസ്ത്മ യെ ശമിപ്പിക്കാന്‍ ഉത്തമമാണ്


. മരുന്നുചികിത്സയ്‌ക്കൊപ്പം പഥ്യം പാലിക്കണം


. കഫവര്‍ദ്ധകങ്ങളായ ആഹരസാധനങ്ങള്‍ ഉപേക്ഷിക്കുക


. തണുത്ത ആഹാരം, മധുരമുള്ളവ, തലേന്നാളത്തെ ആഹാരം, എണ്ണമയം കൂടുതലുള്ളവ, ദഹിക്കാന്‍ പ്രയാസമുള്ളവ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക


. തൈര് കഴിക്കരുത്. എന്നാല്‍ മോര് ഉത്തമമാണ്


. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കണം


. ആസ്തമയുള്ളവര്‍, കഴിച്ച് ശീലമില്ലാത്ത ആഹാരങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്


. ആസ്ത്മയുള്ളവര്‍ രോഗപ്രതിരോധ ശേഷിക്കായി ച്യവനപ്രാശം കഴിക്കുന്നതും ഉത്തമമാണ്


. പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതും ആസ്തമയെ പ്രതിരോധിക്കാന്‍ നല്ലതാണ്

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS