അമിതമായ എ.സി. ഉപയോഗത്തിനെതിരെ യു.എ.ഇ ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത്

By Ambily chandrasekharan.13 Apr, 2018

imran-azhar

 
ദുബായ്: അമിതമായ എ.സി. ഉപയോഗത്തിനെതിരെ യു.എ.ഇ ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത്.യു.എ.ഇയില്‍ താപ നില ഉയരുന്നതിനാല്‍ ഈ സമയങ്ങളില്‍ എ.സിയുടെ ഉപയോഗം കൂടുന്നു.എന്നാല്‍ ഇതുകൊണ്ട് തന്നെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനാലാണ് അമിതമായ എ.സി. ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടി നടത്തുന്നത്. പുറത്തെ അതികഠിനമായ ചൂടും വീടിനുള്ളിലെ തണുപ്പും നമുക്ക് ഒരുപോലെ ഏല്‍ക്കുമ്പോള്‍ അത് രോഗങ്ങള്‍ വരാന്‍ സാധ്യത ഇരട്ടിക്കുകയാണെന്ന്് ഇവര്‍ പറയുന്നത്. പെട്ടെന്നുള്ള ഈ താപമാറ്റം മുഖത്തെ പേശികള്‍ ഒരു വശത്തേയ്ക്ക് നീങ്ങുകയും സംസാര ശേഷി നഷ്ടപ്പെടുകയും ഇങ്ങനെ പക്ഷാഘാതം വരെ സംഭവിക്കാനും സാധ്യതയേറെയാണ്.അതുകൊണ്ടാണ് മസ്തിഷ്‌കപ്രവാഹത്തിനു വരെ ഇത് വഴിവച്ചേക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതുപോലെ ആസ്മ പോലുള്ള രോഗങ്ങള്‍ വരാനും സാധ്യത ഏറെയാണ്. ആസ്മ രോഗമുള്ളവരുടെ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും അതില്‍ കുറയുന്നത് അപകടമായേക്കാം എന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

 

OTHER SECTIONS