കോഹ്ലിയുടെ പ്രഭാതഭക്ഷണം ഓംലെറ്റില്‍ തുടങ്ങും

By SUBHALEKSHMI B R.08 Nov, 2017

imran-azhar

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട്കോഹ്ലി ഇപ്പോ ഒരു ആഗോളനായകനാണ്. ആരാധകരുമേറെ. എന്തായിരിക്കും കോഹ്ലിയുടെ ഫ ിറ്റ്നെസ് രഹസ്യമെന്ന് അറിയാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ട്. വര്‍ക്കൌട്ട് മാത്രമല്ല കൃത്യമായ ഭക്ഷണവും അദ്ദേഹത്തിന്‍റെ
ആരോഗ്യരഹസ്യമാണ്. ഇപ്പോഴിതാ തന്‍റെ ഭക്ഷണക്രമം കോഹ്ലി തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഓംലെറ്റോടു കൂടിയാണ് ഒരു ദ ിവസത്തെ ഭക്ഷണം ആരംഭിക്കുക. ഒന്നും രണ്ടുമല്ല മൂന്ന് ഓംലെറ്റുകള്‍ ...അതും ചീരയും നെയ്യും കുരുമുളകും നന്നായി ചേര്‍ത്തവയാണ് ആദ്യം കഴിക്കുക. തുടര്‍ന്ന് ഗ്രില്‍ ചെയ്ത ഉണക്കിയ പന്നിയിറച്ചിയോ മത്സ്യമോ കഴിക്കും. തുടര്‍ന്ന് കുറച്ച് പഴവര്‍ഗ്ഗങ്ങള്‍. പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, തണ്ണിമത്തന്‍ ഇവയാണ് പ്രിയം. അവസാനം ഒരു വലിയ കപ്പ് ലെമണ്‍ ഗ്രീന്‍ ടീ.

 

ഉച്ചയ്ക്ക് ഗ്രില്‍ഡ് ചിക്കന്‍, ധാന്യങ്ങളും ഉരുളക്കിഴങ്ങും ചേര്‍ത്ത ഭക്ഷണം, ചീര, പുഴുങ്ങിയ പച്ചക്കറികള്‍ തുടങ്ങിയവ. രാത്രി ഭക്ഷണം മ ിതമായ രീതിയിലാണ്. കൂടുതലും കടല്‍ വിഭവങ്ങളാണ് കഴിക്കുകയെന്നും കോഹ്ലി പറയുന്നു.

OTHER SECTIONS