ഹെല്‍മറ്റ് ധരിച്ചാല്‍ തലമുടി കൊഴിയുമോ...?

By Anju N P.13 Jul, 2018

imran-azhar


സ്വരക്ഷാര്‍ത്ഥം ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമം.
എന്നാല്‍, നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇത് പാലിക്കാന്‍ പലര്‍ക്കും മടിയാണ്. കാരണം മുടികൊഴിയുന്നുവെന്നതിനാലാണ് ഭൂരിഭാഗം പേരും ഹെല്‍മറ്റിനോടെ വിമുകത കാണിക്കുന്നത്.


പലരും ഹെല്‍മറ്റ് ധരിക്കുന്നത് പൊലീസ് പിടികൂടുമോ എന്ന ഭയത്താലാണ്. മുടി കൊഴിയുക മാത്രമല്ല, തലയില്‍ വിയര്‍പ്പ് വര്‍ദ്ധിക്കുകയും അത് ചിലപ്പോള്‍ ജലദോഷം, തലനീര് തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും എന്നും ചിലര്‍ പറയുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.


ഹെല്‍മറ്റ് ധരിക്കുന്നതിന് മുമ്പ് ഹെല്‍മറ്റിനകത്ത് കോട്ടണ്‍ തുണിയോ കോട്ടണ്‍ ടിഷ്യൂവോ വച്ച് വിയര്‍പ്പിന്റെ അസ്വസ്ഥത കുറയ്ക്കുക വഴി മുടിയെ സംരക്ഷിക്കാം. കര്‍ച്ചീഫ് പോലെയുള്ള വലിയ തുണികള്‍ തലയില്‍ കെട്ടിയ ശേഷം ഹെല്‍മറ്റ് ധരിക്കുന്നതും നല്ലതാണ്. 
ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് വിയര്‍പ്പുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കേണ്ടത് ഇതിന് അത്യാവശ്യമാണ്. അതിനാല്‍ ഹെല്‍മറ്റ് ധരിക്കുന്നത് വിയര്‍പ്പിന് കാരണമാകുന്നുവെന്ന ആശങ്ക അടിസ്ഥാനരഹിതമാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം..

OTHER SECTIONS