By Web Desk.15 11 2020
തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ഹോസ്പിറ്റല്‍ പൊതുജന ബോധവത്കരണത്തിനായി വെബിനാര്‍ സംഘടിപ്പിച്ചു. ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന് കണ്‍സള്‍ട്ടന്റുമാരായ ഡോ. കെ. പി. പൗലോസ്, ഡോ. രമേശന് പിള്ള, ഡോ. ഹോമലത പി., ഡോ. ധന്യ വി. ഉണ്ണിക്കൃഷ്ണന്, ഡോ. ആനി അലക്സാണ്ടര്‍, എന്നിവര്‍ പൊതുജനങ്ങളുമായി സംവദിച്ചു. മെഡിക്കല്‍ സൂപ്രണ്ടന്റ് അനൂപ് ചന്ദ്രന് പൊതുവാളും വെബിനാറില്‍ പങ്കെടുത്തു. സൂം ആപ്പ് വഴി പ്രമേഹത്തെ കുറിച്ചുള്ള സംശയങ്ങള്‍ പങ്കുവെച്ചുകൊണ്ട് കേരളത്തിനകത്തും വിദേശത്തും നിന്നുമായി മുന്നൂറോളം പേരാണ് വെബിനാറിന്റെ ഭാഗമായത്.