സ്ത്രീകള്‍ കൂടുതലായി പേരയ്ക്ക കഴിച്ചാല്‍....?

By anju.03 11 2018

imran-azhar


നമ്മുടെ ഭക്ഷണ ക്രമത്തില്‍ ആരോഗ്യ സംരക്ഷാണാര്‍ത്ഥം പലവിധ ഫലവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തില്‍ ഫലവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്ന പേരയ്ക്ക നിരവധി വിറ്റമിനുകളുടെ കലവറയാണ്. സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും നിരവധി ആരോഗ്യപ്രദമായ ഘടകങ്ങള്‍ ഇതിലുണ്ട്.


പേരയ്ക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി 9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.
ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉല്‍പ്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു. മാത്രമല്ല ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തങ്ങളെയും സുഗമമാക്കുന്നു.


പേരക്കയിലെ മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവ് നല്‍കുന്നു. മാനസികസമ്മര്‍ദ്ദം കുറക്കാനുള്ള ഘടകങ്ങളും പേരക്കയിലുണ്ട്.
വിറ്റമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു.
വിറ്റമിന്‍ ഇയുടെ ആന്റി ഓക്‌സിഡന്റ് ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തുമ്പോള്‍ വിറ്റമിന്‍ സി, ഇരുമ്പ് എന്നിവ അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായകമാണ്.

 

OTHER SECTIONS