പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നുവെങ്കില്‍...

By Anju N P.12 Jun, 2018

imran-azhar

സംസാരിച്ചിരിക്കുമ്പോഴും, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴും, ചിലപ്പോള്‍ ഡ്രൈവിംഗിനിടെയിലും പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നത് നമ്മളില്‍ ചിലരെങ്കിലും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാറുണ്ടെങ്കിലും അതിന്റെ കാര്യകാരണങ്ങളെ ചികയാതെ അവഗണിക്കാറാണ് പതിവ്. എന്നാല്‍, ഇത് ചിലപ്പോള്‍ നാര്‍കോലെപ്‌സി എന്ന അവസ്ഥയാകാം. ഉറക്കത്തെയും, ഉണരുന്നതിനെയും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന

 

ഒരു നാഡീസംബന്ധമായ തകരാറിനെയാണ് നാര്‍കോലെപ്‌സി എന്ന് പറയുന്നത്.
നാര്‍കോലെപ്‌സി സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് പകല്‍ സമയത്ത് വലിയ തോതില്‍ ഉറക്കം വരാനുള്ള സാദ്ധ്യയുണ്ട്. ഗുരുതരമായ പ്രശ്‌നം തിരിച്ചറിയാന്‍ ശ്രമിക്കാതെ പലപ്പോഴും ജീവിതശൈലി മൂലമാണ് വലിയ തോതില്‍ ഉറക്കം അനുഭവപ്പെടുന്നതെന്ന് കരുതി ഈ പ്രശ്‌നത്തെ തള്ളിക്കളയാതെ മരുന്നിനൊപ്പം ചിട്ടയായ ജീവിത ക്രമത്തിലൂടെയും നാര്‍കോലെപ്‌സി തടയാന്‍ സാധിക്കും.

 


നാര്‍കോലെപ്‌സി ബാധിതരില്‍ ചിലര്‍ക്ക് ഉറക്കമുണരുമ്പോള്‍ അല്‍പ്പനേരത്തേയ്ക്ക് ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയാത്ത അവസ്ഥവന്നെന്നെരിക്കാം. എന്നാല്‍, മതിയായ ചികിത്സയിലൂടെയും, ചിട്ടയായ ജീവിത രീതികളിലൂടെയും ഈ അവസ്ഥയെ പരിഹരിക്കാന്‍ സാധിക്കും.

OTHER SECTIONS