ഗ്രീന്‍ ആപ്പിള്‍ ശീലമാക്കിയാല്‍?

By anju.10 01 2019

imran-azhar


സാധാരണ ആപ്പിളിനേക്കാള്‍ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ സാധാരണ ആപ്പിളിനെക്കാള്‍ മുന്നിലാണ് ഗ്രീന്‍ ആപ്പിള്‍ എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍.
ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെയും ജീവകം സിയുടെയും കലവറയാണ് ഗ്രീന്‍ ആപ്പിള്‍.


. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ആപ്പിള്‍ എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. രക്തത്തിലെ ഗ്‌ളൂക്കോസിനെ കൃത്യമായ അളവില്‍ നിലനിര്‍ത്താനുള്ള പ്രത്യേക കഴിവ് ഗ്രീന്‍ ആപ്പിളിനുണ്ട്.


.രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ പിന്നീട് രക്തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാം.


.രക്തക്കുഴലില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്ത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗ്രീന്‍ ആപ്പിള്‍ ഉത്തമമാണ്.


.ധാരാളാം ആന്റീ ഓക്‌സിഡന്റുകളും ഫ്‌ലവനോയിഡുകളും അടങ്ങിയിട്ടുള്ള ഗ്രീന്‍ ആപ്പിള്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായകമാണ്.


.ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം


.ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റി ചര്‍മ്മത്തിന്റെ യുവത്വം എപ്പോഴും നിലനിര്‍ത്താന്‍ ഗ്രീന്‍ ആപ്പിള്‍ ഉത്തമമാണ്.

OTHER SECTIONS