ജങ്ക് ഫുഡിന് അടിമയാകുന്നുവെങ്കില്‍?

By anju.11 10 2018

imran-azhar

കാലം മാറുന്നതിനുസരിച്ച് നമ്മുടെ ഭക്ഷണരീതികളിലും മാറ്റങ്ങള്‍ കാണാനാകും. എന്നാല്‍, ഇത്തരം മാറ്റങ്ങള്‍ ആരോഗ്യകരമാണോ എന്ന് ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. മാറിയ കാലത്തെ ഭക്ഷണ ശീലങ്ങളായ പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവില്ലാതെ എല്ലാവരുടെയും ഇഷ്ട വിഭവങ്ങളാണ്.


വ്യത്യസ്ത രുചിയിലും, വര്‍ണ്ണങ്ങളിലും, ആകൃതികളിലും ലഭ്യമാക്കുന്ന ഇത്തരം ജങ്ക് ഫുഡ് വിഭാഗങ്ങള്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. ചിലരില്‍ ഇത് അഡിഷന്‍ പോലെയാണ്. എന്നാല്‍, ഇത്തരം അഡിഷന്‍  ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം ഭക്ഷണങ്ങളുടെ രുചിക്ക് അടിമപ്പെടുകയാണ് പുതുതലമുറ എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ദ്ധരുടെ അഭിപ്രായം.


പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകളോടുള്ള അഡിക്ഷന്‍ മയക്കുമരുന്നും ഉണ്ടാക്കുന്ന അഡിക്ഷന് തുല്യമാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ജങ്ക് ഫുഡുകളോടുള്ള അമിത താല്‍പ്പര്യം പെട്ടന്നൊരു ദിവസം കൊണ്ട് നിര്‍ത്താന്‍ കഴിയില്ല എന്നാണ് പഠനം പറയുന്നു. മദ്യവും മയക്കുമരുന്നും നിര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഇത്തരം ഭക്ഷണങ്ങള്‍ നിര്‍ത്തുമ്പോള്‍ ഉണ്ടാകുമെന്നും എന്നും പഠനം പറയുന്നു.

OTHER SECTIONS