നമ്മുടെ ശരീരത്തില്‍ കിഡ്‌നി തകരാര്‍ നേരിട്ടാല്‍ സംഭവിക്കുന്നത്

By parvathyanoop.11 08 2022

imran-azhar

 

നമ്മുടെ ശരീരവുമായി ബന്ധപ്പെട്ട പ്രധാന ജോലി നിര്‍വ്വഹിക്കുന്ന ഈ അവയവത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. കിഡ്‌നി ഏതെങ്കിലും തരത്തിലുള്ള തകരാര്‍ നേരിടുന്നുവെങ്കില്‍ അതി നമ്മുടെ ശരീരത്തില്‍ പ്രകടമാവും.ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കിഡ്നി.

 

അത്ഭുതകരമായ പ്രവര്‍ത്തനശേഷിയുള്ള ഈ ആന്തരികാവയവത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് 60%വും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക.അതിനാല്‍ ശരീരം നല്‍കുന്ന ചെറിയ ലക്ഷങ്ങള്‍ പോലും അവഗണിക്കാന്‍ പാടില്ല.ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മറ്റ് മാലിന്യങ്ങളും ആവശ്യമില്ലാത്ത വസ്തുക്കളും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുക എന്ന പ്രധാന ജോലിയാണ് വൃക്കകള്‍ നമ്മുടെ ശരീരത്തില്‍ ചെയ്യുന്നത്.

 

120-150 ക്വാര്‍ട്‌സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് വൃക്കകള്‍ക്കുണ്ട്.നമ്മുടെ ശരീരം നല്‍കുന്ന ഈ ലക്ഷണങ്ങള്‍ വൃക്ക തകരാറിനെ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിയ്ക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടാന്‍ ശ്രദ്ധിക്കുക.

 

കിഡ്‌നി തകരാര്‍ സൂചിപ്പിക്കുന്ന ചില പ്രധാന ലക്ഷണങ്ങള്‍

 

ശരീരത്തില്‍ നീര് ഉണ്ടാവുക

ചിലര്‍ക്ക് ശരീര ഭാഗങ്ങളില്‍ പ്രത്യേകിച്ച് കാലുകളില്‍ നീര് വയ്ക്കാറുണ്ട്. പലരും അത് നിസാരമായാണ് കാണാറ്. ഇത്തരത്തില്‍ നീര് വയ്ക്കുന്നത് കിഡ്‌നി തകരാര്‍ ഉണ്ടെന്നതിന്റെ പ്രധാന സൂചനയാണ്. അതായത്, തകരാറിലായ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ സൂചനയാണ് ഇത്.

 

എല്ലായിപ്പോഴും ക്ഷീണം തോന്നുക

 

ചിലപ്പോള്‍ നമുക്കറിയാം എത്ര ഉറങ്ങിയാലും ക്ഷീണം മാറില്ല. രാവിലെ ഉറക്കമുണരുമ്പോളും ചിലര്‍ക്ക് ക്ഷീണം തോന്നാറുണ്ട്. എത്ര ഉറങ്ങിയാലും ക്ഷീണം കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. റെത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ആണ് വൃക്കകളെ സംരക്ഷിക്കുന്നത്. എന്നാല്‍ ഈ ഹോര്‍മോണിന് എന്തെങ്കിലും വ്യത്യാസം വരുമ്പോഴാണ് വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്. ഈ അവസരത്തില്‍ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്.

 

മതിയായ ഉറക്കം ലഭിക്കത്ത അവസ്ഥ

 

ഉറക്കമില്ലായ്മയും വൃക്കരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് ധാരാളം ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥ, ക്രമേണ ശരീരാവയവങ്ങളെ നശിപ്പിക്കുന്നു. വൃക്ക തകരാറിനും കാരണമാകുന്നു. ഉറക്കക്കുറവ് ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നത് തടയുന്നതിലൂടെ വൃക്കകളെ ഭാഗികമായി തകരാറിലാക്കുന്നു. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണെന്ന് വിദഗ്ധര്‍ പോലും പറയുന്നു.

 

ചൊറിച്ചില്‍

 

വൃക്കകള്‍ക്ക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നു. ഇത് ക്രമേണ ചര്‍മ്മ രോഗങ്ങളിലേയ്ക്കും നയിച്ചേക്കാം.

 

മൂത്രത്തില്‍ രക്തം കാണുക, നിറത്തില്‍ മാറ്റം

 

മൂത്രം അമിതമായി നുരയുന്നത് അതില്‍ പ്രോട്ടീന്‍ അളവ് ഉണ്ട് എന്നതിന്റെ സൂചനയാണ്. പലപ്പോഴും കിഡ്‌നി തകരാര്‍ മൂലമാണ് ഇത് സംഭവിക്കുന്നത് . ഈ സമയത്ത് മൂത്രത്തിന്റെ നിറം ഇളം തവിട്ടുനിറമോ കടുത്ത മഞ്ഞയോ ആകാം. കൂടാതെ, ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്‌നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്.

 

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കിഡ്‌നി തകരാറിന്റെ സൂചനയാണ്. ഇത്തരം ലക്ഷണം സ്ഥിരമായി കാണുകയാണ് എങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

 

മുഖത്തിന്റെയും കാലുകളുടെയും വീക്കം

 

മുഖത്തും കാലുകളിലും വീക്കം ഉണ്ടാകുന്നത് വൃക്കകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. അതിനാല്‍, ശരീരം ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

 

ശ്വാസം മുട്ടല്‍

 

നിങ്ങള്‍ക്ക് വൃക്കരോഗം ഉണ്ടാകുമ്പോള്‍ റെത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ആവശ്യമായത്ര ഉത്പാദിപ്പിക്കാന്‍ ഈ അവയവങ്ങള്‍ക്ക് കഴിയില്ല. ഈ ഹോര്‍മോണ്‍ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഈ അവസരത്തില്‍ ഒരാള്‍ക്ക് വിളര്‍ച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാം.

 

മസ്തിഷ്‌ക തകരാറുകള്‍

 

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ശരിയായി പുറന്തള്ളാന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുമ്പോള്‍ അത് നിങ്ങളുടെ തലച്ചോറിനെയും ബാധിക്കുന്നു. ഇതുമൂലം, തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ല, ഇതുമൂലം തലകറക്കം, ഏകാഗ്രത നഷ്ടപ്പെടല്‍, മെമ്മറി പ്രശ്‌നങ്ങള്‍ എന്നിവ ആരംഭിക്കുന്നു.

 

 

 

 

 

 

 

 

 

OTHER SECTIONS