ഹൃദയം നിലച്ചാലും തലച്ചോര്‍ പ്രവര്‍ത്തിക്കുമോ?

By anju.26 09 2018

imran-azhar

മരണ ശേഷം എന്തെന്ന് അറിയാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചാലും അല്‍പ്പ നേരം തലച്ചോര്‍ ഉണര്‍ന്നിരിക്കും എന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് ആസോസിയേഷന്‍ ഗവേഷക സംഘത്തിന്റെ അഭിപ്രായം. മരണം നടക്കുമ്പോള്‍ എന്ത് നടക്കുന്നുവെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും എന്നാണ് ഗവേഷകരുടെ പഠനം പറയുന്നത്. ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരെ പഠനത്തിനായി തിരഞ്ഞെടുത്തയിരുന്നു ഗവേഷകരുടെ നിരീക്ഷണ പഠനം.


ഹൃദയം നിലച്ചെങ്കിലും തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമായിരുന്നുവെന്നും, ഡോക്ടറും നഴ്‌സുമെല്ലാം പരിചരിച്ച കാര്യങ്ങള്‍ ഇവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചുവെന്നും, അവരുടെ സംഭാഷണങ്ങളും പങ്കുവച്ച സന്ദര്‍ഭത്തില്‍ ഡോക്ടര്‍മാര്‍ വരെ ഇത് കേട്ട് ഞെട്ടി എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരുടെ അഭിപ്രായം.
മരിച്ചാലും അല്‍പ്പ നേരത്തേയ്ക്ക് നാം എല്ലാം അറിയുമെന്ന് ഇതോടെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും.
ഹൃദയം പ്രവര്‍ത്തനം അവസാനിച്ചാലും അല്‍പ്പ നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനുള്ള ഓക്‌സിജന്‍ ഉണ്ടാകും. പൂര്‍ണ്ണമായി ഇതില്ലാതാകുന്നതോടെയാണ് തലച്ചോര്‍ മരിക്കുക. അതുവരെ എല്ലാ കാര്യവും
അറിയാനാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ ഹാര്‍ട്ട് ആസോസിയേഷന്‍ ഗവേഷക സംഘം അഭിപ്രായപ്പെടുന്നു.

 

OTHER SECTIONS