ശരീരത്തില്‍ വിരകള്‍ വളര്‍ന്നാല്‍...

By online desk.13 03 2020

imran-azhar

 

മനുഷ്യ ശരീരത്തിനകത്ത് ചില വിരകള്‍ ഉണ്ട്. പലപ്പോഴും ഇത് ശരീരത്തിനകത്ത് പല തരത്തില്‍ സഹായമാകുന്നുണ്ടെങ്കിലും വിപരീത ഫലങ്ങളും ഉണ്ടാക്കുന്നവയുണ്ട്. നാടവിരകള്‍ തന്നെ പല വിധത്തിലും പല പേരുകളിലും ഉണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് വിരകള്‍ ഉണ്ടാക്കുന്നത്. എന്തൊക്കെ എന്ന് അറിയൂ..

 


ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍: ഗുരുതരമായ രീതിയിലുള്ള ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് വയര്‍ വീര്‍ക്കുക, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

 

അസാധാരണമായ വയര്‍ വേദന: അസാധാരണമായ വയറുവേദനയാണ് മറ്റൊരു പ്രശ്‌നം. വിരകള്‍ വ്യാപിക്കാന്‍ തുടങ്ങി എന്നതാണ് ഇതിന്റെ ലക്ഷണം. മാത്രമല്ല, ഇവ പലപ്പോഴും ശരീരത്തിലെ ടോക്‌സിനെ പുറത്ത് കളയാവുന്ന മാര്‍ഗ്ഗങ്ങളെ തടയുകയും ചെയ്യുന്നു.

 

പിന്‍ഭാഗത്തെ ചൊറിച്ചില്‍: പിന്‍ഭാഗത്തെ ചൊറിച്ചിലാണ് മറ്റൊരു പ്രശ്‌നം. വിരകളുടെ മുട്ടകളും മറ്റുമാണ് ഇതിന്റെ പ്രധാന കാരണം.ക്ഷീണവും തളര്‍ച്ചയും: ക്ഷീണവും തളര്‍ച്ചയും ഏത് സമയത്തും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കാം. കഴിക്കുന്ന ഭക്ഷണം പോലും വിരകള്‍ സ്വന്തമാക്കുന്നതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

 

അനിയന്ത്രിതമായി ഭാരം കുറയല്‍: അനിയന്ത്രിതമായി ഭാരം കുറയുന്നതാണ് പ്രധാന പ്രശ്‌നം. മാത്രമല്ല, ചില സമയങ്ങളില്‍ മലശോധന വളരെ കൂടിയ തോതില്‍ ഉണ്ടാവുന്നതും ശ്രദ്ധിക്കണം.

 

മാനസിക സമ്മര്‍ദ്ദം: മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇതിന്റെയെല്ലാം മൂല കാരണം എന്ന് പറയുന്നത് വിരകളുടെ അസാധാരണ വളര്‍ച്ച തന്നെയാകാം.

 

പല്ല തേയ്മാനം: പല്ല് തയ്മാനവും ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഉറക്കത്തിനിടയിലാണ് പല്ല്് കടിക്കുന്ന ശീലം പലര്‍ക്കും ഉണ്ടാവുന്നത്. ഇതും വിരശല്യം ശരീരത്തില്‍ വര്‍ദ്ധിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

 

ചര്‍മ്മ പ്രശ്‌നങ്ങള്‍: ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ചര്‍മ്മത്തിന് നിറം മാറ്റമോ, തൊലിപ്പുറത്തെ മാറ്റമോ മറ്റോ കണ്ടാല്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നത് നല്ലതാണ്.

 

സന്ധി വേദന: സന്ധി വേദന കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. എന്നാല്‍, പലപ്പോഴും ഇതിന്റെയെല്ലാം മൂല കാരണം എന്ന് പറയുന്നത് വിരശല്യമായിരിക്കും

 

 

 

 

 

 

 

 

 

OTHER SECTIONS