ഇന്ന് ലോക ക്യാന്‍സര്‍ ദിനം

By sruthy sajeev .13 11 2019

imran-azhar


ഇന്ന് ലോക ക്യാന്‍സര്‍ ദിനം. ക്യാന്‍സര്‍ ബാധിച്ചാല്‍ ജീവിതം അവസാനിച്ചുവെന്നാണ് നമ്മുടെ ധാരണ. രക്താര്‍ബുദം , സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍, ആമാശയ
കാന്‍സര്‍, ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍, വായ് കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍, ശ്വാസകോശ അര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയാണ് സാധാരണയായി
കണ്ടു വരുന്ന വിവിധതരം ക്യാന്‍സറുകള്‍.

 

ഒരു തരത്തില്‍ പറഞ്ഞാല്‍ നാം തന്നെ ക്ഷണിച്ചു വരുത്തിയ രോഗമാണ് ക്യാന്‍സറും. ആഹാര രീതിയിലും ജീവിത ശൈലിയും നാം മനപ്പൂര്‍വ്വമായോ അല്ലാതെയോ വരുത്തിയ മാറ്റങ്ങളാണ് ക്യാന്‍സറിവും കാരണം. പുകവലി, മദ്യപാനം, അമിത വണ്ണം , അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് ക്യാന്‍സറിനെ ചെറുക്കാന്‍ കഴിയും.

 


പ്രതിവര്‍ഷം എണ്‍പത് ലക്ഷത്തിലധികം പേര്‍ ക്യാന്‍സര്‍ കാരണം മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വി കാന്‍ ഐ കാന്‍
എന്നതാണ് 2016 മുതല്‍ 2018 വരെ ക്യാന്‍സര്‍ ഡേ തീം. ഏറ്റവും മാരക രോഗമായി നാം കണക്കാക്കുന്ന ക്യാന്‍സറിന് മരുന്നുകള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമതിതലാണ്
ശാസ്ത്ര ലോകവും. നമുക്കു പ്രാര്‍ത്ഥിക്കാം ഈ മാരക രോഗം ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടാന്‍.

OTHER SECTIONS