കൊതുകുകൾക്ക് നിങ്ങളോട് കൂടുതൽ സ്നേഹമോ..? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ ..

By Greeshma G Nair.16 Mar, 2017

imran-azhar

 

 

 


ചിലർ പറയുന്നത് കേൾക്കാം , അവരെ മാത്രം കൊതുക് കടിക്കുന്നുവെന്ന് . എപ്പോഴെങ്കിലും നിങ്ങൾ ആലോചിട്ടുണ്ടോ ചിലരോട് കൊതുകിന് എന്താ ഇത്ര സ്നേഹമെന്ന് ? ഇതിനു പിന്നിൽ ചില കാര്യങ്ങളും ഉണ്ട് .

 

അമേരിക്കന്‍ മൊസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്റെ സാങ്കേതിക ഉപദേഷ്ടാവായ ജോണ്‍ കൊളോണ്‍ ഇതേപ്പറ്റി ചില പഠനങ്ങൾ നടത്തി . കൊളോണിന്റെ അഭിപ്രായത്തില്‍ 400 തരം മണങ്ങള്‍ കൊതുകിന് വേര്‍തിരിച്ചറിയാനാവും. ഒരു വസ്തുവിന്റെ സ്വഭാവം ഏകദേശം 50 മീറ്റര്‍ അകലെയെത്തുമ്പോഴേ കൊതുക് മണം കൊണ്ട് തിരിച്ചറിഞ്ഞിരിക്കും.

 

ഒ രക്ത ഗ്രൂപ്പ് ഉള്ളവരെ കൊതുകുകള്‍ക്ക് വലിയ ഇഷ്ടമാണെന്നാണ് മറ്റൊരു നിഗമനം. പിന്നെ കൊതുക് രക്തം കുടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ബി രക്ത ഗ്രൂപ്പുകാരെയാണ്. അതിനും താഴെയാവും എ ഗ്രൂപ്പ്. പിന്നെ കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരുടെ ഒപ്പമാകും കൊതുക് കൂടുതല്‍. അതാണ് വണ്ണമുള്ളവരേയും ഗര്‍ഭിണികളേയും അവ കൂടുതലാക്രമിക്കുന്നത്.

 

ശരീരത്തിന്റെ ചൂടും വിയര്‍പ്പും കൊതുകിനറിയാം. ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ എന്നിവയൊക്കെ വളരെയകലെനിന്നേ കൊതുക് കണ്ടുപിടിക്കും. ഇത്തരം ഘടകങ്ങള്‍ നിങ്ങളുടെ വിയര്‍പ്പില്‍ കൂടുതലുണ്ടെങ്കില്‍ കൊതുക് പാഞ്ഞെത്തിയെന്നുവരാം.

 

കൊഴുപ്പ് കൂടുതലടങ്ങിയ ശരീരത്തിലേക്കും കൊതുകിന് ഇഷ്ടമാണ്. കൊഴുപ്പിനെ അലിയിക്കാന്‍ ശരീരം പണിയെടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ ശരീരം ചില ഘടകങ്ങള്‍ തൊലിയിലൂടെ പുറത്തുവിടും. ആ മണം വരുമ്പോള്‍ മീന്‍ വറുത്തതിന്റെ മണം നമ്മെ ആകര്‍ഷിക്കുന്നതുപോലെ കൊതുക് കൊല്ലത്തുനിന്നും വരും.

 

loading...