അസിഡിറ്റിയെ പ്രതിരോധിക്കാന്‍...

By Online Desk.01 05 2020

imran-azhar

 

 

അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഭക്ഷണവും തന്നെയാണ് പലപേ്പാഴും അസിഡിറ്റിക്ക് കാരണമാകുന്നത്. ആമാശത്തില്‍ ദഹനപ്രക്രിയയ്ക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ഇതിന് ദഹിപ്പിക്കാനാവാത്ത ഭക്ഷണം കഴിക്കുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. ഏത് സമയത്തും ആരിലും ഉണ്ടാവുന്നതാണ് അസിഡിറ്റി. അസിഡിറ്റിയും പുളിച്ച് തികട്ടലും പലപേ്പാഴും പലരെയും ബുദ്ധിമുട്ടിലാക്കാറുമുണ്ട്. കാപ്പിചായ എന്നിവയുടെ ഉപയോഗം കൂടുതലാകുമ്പോഴും കൃത്യമായി ഭക്ഷണം കഴിക്കാത്തതുമാണ് പലപേ്പാഴും അസിഡിറ്റിയുടെയും പുളിച്ച് തികട്ടലിന്റേയും പ്രധാന കാരണം. ഇതിനെ ചില ഭക്ഷണത്തിലൂടെ പ്രതിരോധിക്കാം. ഇത്തരം ഭക്ഷങ്ങളെക്കുറിച്ച് അറിയൂ...

 


വാഴപ്പഴം: പൊട്ടാസ്യം ധാരാളം പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചിലിനേയും പുളിച്ച് തികട്ടലിനേയും പമ്പ കടത്തും. പ്രകൃതി ദത്തമായ അന്റാസിഡാണ് പഴം.


തുളസിയില: തുളസിയിലയാണ് മറ്റൊന്ന്. ഏറ്റവും പെട്ടെന്ന് തന്നെ അസിഡിറ്റി ഇല്‌ളാതാക്കാന്‍ ഏറ്റവും ഫലപ്രദമായത്. തുളസിയില വായിലിട്ട് ചവയ്ക്കുന്നതും തിളച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും അസിഡിറ്റി മാറ്റും.


സംഭാരം: സംഭാരമാണ് മറ്റൊന്ന്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് നല്‌ള നാടന്‍ സംഭാരം കഴിക്കുന്നത് അസിഡിറ്റിയേയും പുളിച്ച് തികട്ടലിനേയും ഇല്‌ളാതാക്കുന്നു.


കരിക്ക് : കരിക്ക് കഴിക്കുന്നതും ഇതിനെ ഫലപ്രദമായ ചെറുക്കുന്ന ഒന്നാണ്. വയറിന്റെ എല്‌ളാ തരത്തിലുള്ള അസ്വസ്ഥതകളേയും ഇത് ഇല്‌ളാതാക്കും.


പാല്‍: പാല്‍ കുടിക്കാന്‍ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, അല്‍പ്പം തണുത്ത പാല്‍ ആണെങ്കില്‍ അസിഡിറ്റിയെ പേടിക്കുകയേ വേണ്ട. പാല്‍ വയറില്‍ ഉണ്ടാകുന്ന അമിത ആസിഡിനെ തടയുന്നു.


ജീരകം: വയറു നിറയെ ഭക്ഷണം കഴിച്ചതിനുശേഷം ജീരകം കഴിക്കുന്നത് അസഡിറ്റിയെ ചെറുക്കുന്നു. പ്രത്യേകിച്ച് ഹോട്ടല്‍ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. ജീരകച്ചായ കുടിക്കുന്നതും നല്‌ളതാണ്.


ഏലം: ദഹനത്തിന് സഹായിക്കുന്നതാണ് ഏലം. അസിഡിറ്റി പ്രശ്‌നമാകുന്നു എന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അല്‍പ്പം ഏലം എടുത്ത് കഴിക്കുന്നത് നല്‌ളതാണ്.


ശര്‍ക്കര: ശര്‍ക്കരയാണ് മറ്റൊരു പ്രതിവിധി. ഇതില്‍ ഉയര്‍ന്ന തോതില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു. കുടലിനെ ശക്തിപെ്പടുത്താനും ശര്‍ക്കര സഹായിക്കുന്നു

 

OTHER SECTIONS