ശരീര ഭാരം കുറയ്ക്കാന്‍ പച്ച മുട്ട ചേര്‍ത്ത കാപ്പി

By Anju N P.08 Feb, 2018

imran-azhar

 

ശരീര ഭാരം കുറയ്ക്കാന്‍ പടിച്ച പണി പയറ്റിയിട്ടും നിരാശരായവരാണ് പലരും. പലരും ഭക്ഷണത്തില്‍ നിന്ന് മുട്ട പാടെ ഒഴിവാക്കാറാണ് പതിവ് .എന്നാല്‍ ദിവസവും ചൂടു കട്ടന്‍ കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍. കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ പോഷകാഹാര വിദഗ്ധരുടേതാണ് ഈ കണ്ടെത്തല്‍.

 

മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല മുതലായ ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകും. എന്നാല്‍ ചൂടു കാപ്പിയില്‍ പച്ച മുട്ട ഒഴിക്കുന്നതിലൂടെ ബാക്ടീരിയകള്‍ നശിക്കാന്‍ കാരണമാവുന്നു.

 

160 ഡിഗ്രി താപനിലയാണ് മുട്ട വേവിക്കാന്‍ വേണ്ടത്. എന്നാല്‍ കാപ്പിയുണ്ടാക്കാന്‍ 200 ഡിഗ്രി താപനില വേണം. ഈ ഉയര്‍ന്ന ചൂടില്‍ മുട്ട ചേര്‍ക്കുന്നത് സുരക്ഷിതമാണ്. കൂടാതെ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയ പോഷകങ്ങളും ഗുണം ചെയ്യും .

 

ചൂടു കട്ടന്‍ കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത് ഹംഗറി, വിയറ്റ്‌നാം, സ്‌കാന്‍ഡിനേവിയ മുതലായ രാജ്യങ്ങളില്‍ പണ്ടുമുതലേ പതിവാണ്.