ചെറുനാരങ്ങയുടെ ഗുണങ്ങള്‍ എന്തെല്ലാം???

By Abhirami Sajikumar .11 May, 2018

imran-azhar
ചെറുനാരങ്ങയുടെ ഗുണങ്ങൾ ഏറെയാണ്. നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിക്കാനാവാത്ത ഒരു ഘടകമാണ് ചെറുനാരങ്ങ.ഇവയുടെ  ഗന്ധം ഉണര്‍വ്വ് നല്‍കുന്നതോടൊപ്പം മറ്റു പല ഗുണങ്ങളുമുണ്ടെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

അവയിൽ ചിലത്  ഇങ്ങനെ....

ശ്വസനം

ഉറക്കത്തില്‍ മൂക്കടപ്പ് അനുഭവപ്പെടുന്നവരുടെ മുറിയില്‍ ചെറുനാരങ്ങാ മുറിച്ച്‌ വെക്കുന്നത് നല്ലതാണ്. ശ്വസനം സുഗമമാക്കാന്‍ ചെറുനാരങ്ങ സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും ചെറുനാരങ്ങാ സഹായകമാണെന്നാണ് ആധുനിക വൈദ്യ ശാസ്‌ത്രത്തിന്റെ  കണ്ടെത്തൽ.

പിരിമുറുക്കം കുറയ്ക്കുന്നു

തലച്ചോറിന്‍റെ ആയാസം കുറക്കാന്‍ ചെറുനാരങ്ങ സഹായിക്കും.മുറിയിൽ എപ്പോഴും  ഒരു ചെറുനാരങ്ങ കഷ്ണം വെച്ചിരിക്കുന്നത് വളരെ  നല്ലതാണ്.

ഏകാഗ്രത

 പല ചിന്തകള്‍ മനസിനെ അലട്ടുമ്ബോള്‍ അതില്‍ നിന്ന് മോചനം നേടാന്‍ നല്ല ഉറക്കം സഹായിക്കും. നല്ല ഉറക്കത്തിനു  മുറിയിൽ എപ്പോഴും  ഒരു ചെറുനാരങ്ങ കഷ്ണം വെച്ചിരിക്കുന്നത് വളരെ  നല്ലതാണ്. ശ്വസനം സുഗമമാകുമ്പോൾ നല്ല ഉറക്കവും ലഭിക്കുന്നു. ഒപ്പം ഊര്‍ജ്ജസ്വലതയോടെ അടുത്ത ദിവസം ഉണരാനും ഇത് സഹായിക്കും.

OTHER SECTIONS