ഭക്തിസാന്ദ്രമായ പൂജയ്ക്കായി ചന്ദനത്തിരി കത്തിച്ച് വയ്ക്കുമ്പോള്‍..

By Anju N P.05 Jul, 2018

imran-azhar

 

അഗര്‍ബത്തികള്‍ പൂജയ്ക്ക് ഒഴിവാക്കാനാവാത്തവിധം ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. വിവിധ സുഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവയുടെ ഉപയോഗിക്കുന്നതിലൂടെ പരക്കുന്ന സുഗന്ധം മനസ്‌സിനും, ആത്മാവിനും മാത്രമല്ല, പരിസരമാകെ ഭക്തിസാന്ദ്രമായ അന്തരീക്ഷം നമുക്ക് ചുറ്റും സൃഷ്ടിക്കുന്നു. പൂജ എന്നാല്‍, സുഗന്ധ പൂര്‍ണ്ണമായ ഭക്തിസാന്ദ്രമായ ഐശ്വര്യം നിറഞ്ഞതാണ് എന്നാണ് വിശ്വാസം.
എന്നാല്‍, ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍ നിന്നുള്ള പുക വിഷമയമാണെന്നാണ്.

 


വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവയ്ക്കുന്നവരുമുണ്ട്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവയ്ക്കുകയും പുക തങ്ങി നില്‍ക്കുകയും ചെയ്താല്‍ അത് ലങ് കാന്‍സറിന് വരെ കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

 


അഗര്‍ബത്തികളില്‍ നിന്നുള്ള പുകയിലെ എമിഷന്‍ ശ്വാസകോശത്തില്‍ കടന്നു കൂടുകയും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വയ്ക്കുമ്പോള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനര്‍ത്ഥം അഗര്‍ബത്തികളും ചന്ദനത്തിരികളും കത്തിക്കരുത് എന്നല്ല. വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട സ്ഥലങ്ങളില്‍ ഇവ കത്തിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകുന്നില്ല. വായു സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഇവ കത്തിക്കുമ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

 


പുകവലിക്കരുതെന്ന് മാത്രമല്ല ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് പുകവലിക്കുന്നവരുടെ അടുത്ത് നില്‍ക്കരുതെന്നും പറയുന്നുണ്ട്. പാസീവ് സ്‌മോക്കിങ് പോലും അപകടകരമാണെന്നതിനാലാണിത്. അഗര്‍ബത്തികളില്‍ നിന്ന് വരുന്ന പുക പുകവലിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന പുകയുടെ അത്ര അപകടകാരിയാണ്.
ചാര്‍ക്കോള്‍ കൊണ്ടാണ് അഗര്‍ബത്തികള്‍ ഉണ്ടാക്കുന്നത്. ഇത് കത്തുമ്പോള്‍ പുറത്തുവരുന്നത് അപകടകാരികളായ വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് പര്‍ട്ടിക്കുലേറ്റ് മാറ്ററും സള്‍ഫര്‍ ഡയോക്‌സൈഡ്, ഫോര്‍മാള്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്‌സ് പോലുള്ള വാതകങ്ങളുമാണ്. അഗര്‍ബത്തികള്‍ കത്തിക്കുമ്പോള്‍ അവയുടെ പുക അധികം ശ്വസിക്കാത്ത വിധം പൂജയ്ക്കായി ക്രമീകരിക്കുക.