പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ കുഴിനഖം ഇല്ലാതാക്കാം...

By online desk.18 04 2019

imran-azhar

കുഴിനഖം പലരും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കാല്‍വിരലിലെ നഖത്തെ പ്രത്യേകിച്ച് തള്ളവിരലിലെ നഖത്തെയാണ് കുഴിനഖം ബാധിക്കുന്നത്. ഇതിനെ ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ് അറിയപ്പെടുന്നത്. നഖങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക് വളര്‍ന്ന് വരുന്ന ഒരു അവസ്ഥയാണ് കുഴിനഖം. അണുബാധയും ഫംഗസും ബാക്ടീരിയകളും എല്‌ളാം കുഴി നഖത്തിന്റെ കാരണമാണ്. പ്രമേഹമുള്ളവരിലും നഖം ചെറുതായി ഇരുവശവും വെട്ടുന്നവരിലുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

 

ഇത്തരത്തില്‍ നഖത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ അറിയാനും അതിന് പരിഹാരം കാണാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാന്‍ കഴിയും. കുഴിനഖമുള്ളവരുടെ തള്ളവിരല്‍ കറുത്ത നിറമായി മാറുന്നു. മാത്രമല്‌ള, ഇവിടെ ഫംഗസ് വളരുന്നു. ഇത് നഖം പൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു. ആഴത്തില്‍ ഇറങ്ങിച്ചെന്ന് കുഴിനഖം എന്ന പ്രശ്‌നത്തെ വേരോടെ ഇല്ലാ താക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ....

 

വെളുത്തുള്ളി: വെളുത്തുള്ളിയാണ് കുഴിനഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പരിഹാരമാര്‍ഗ്ഗം. അണുബാധക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. അല്‍പം വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്‌സ് ചെയ്ത് അത് കുഴിനഖത്തിന് മുകളില്‍ വയ്ക്കാം. ഇത് ഒരു ബാന്‍ഡേജ് കൊണ്ട് കെട്ടി വയ്ക്കാവുന്നതാണ്. ഇതിലൂടെ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നതും കുഴിനഖമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

ടീ ട്രീ ഓയില്‍: ടീ ട്രീ ഓയില്‍ ആണ് നല്ലൊരു പരിഹാരമാര്‍ഗ്ഗം. ഇത് ഫംഗസ് ബാധയെ എന്നന്നേക്കുമായി ഇല്ലാ താക്കുന്നു. ഇത് ചര്‍മ്മത്തിലെ ഇന്‍ഫെക്ഷനെ ഇല്‌ളാതാക്കുന്നു. അല്‍പം ടീ ട്രീ ഓയിലില്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് ഒരു പഞ്ഞിയില്‍ എടുത്ത് നഖത്തിന് മുകളില്‍ വയ്ക്കുക. ഇത് പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കുഴിനഖത്തെ ഇല്ലാതാക്കുന്നു.

 

സര്‍പ്പഗന്ധി: സര്‍പ്പഗന്ധി കൊണ്ടും ഇത്തരത്തില്‍ കുഴിനഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നഖം നല്ലത് പോലെ വെട്ടി വൃത്തിയാക്കി വേണം സര്‍പ്പഗന്ധി തേച്ച് പിടിപ്പിക്കാന്‍. ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് അല്‍പ്പം സര്‍പ്പഗന്ധി വയ്ക്കുക. അല്‍പസമയത്തിന് ശേഷം അത് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും രണ്ട് നേരം ഉപയോഗിക്കുക. ഇത് കുഴിനഖത്തെ ഉടന്‍ തന്നെ പരിഹരിക്കും.

 

ഒറിഗാനോ ഓയില്‍: ഒറിഗാനോ ഓയില്‍ ആണ് ഒരു പരിഹാരമാര്‍ഗ്ഗം. ഇത് കുഴിനഖത്തെ പെട്ടെന്ന് തന്നെ ഇല്‌ളാതാക്കുന്നു. ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളെല്‌ളാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ഇല്‌ളാതാക്കുന്നു. രണ്ടോ മൂന്നോ തുള്ളി ഒറിഗാനോ ഓയില്‍ അല്‍പം ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് അത് കൊണ്ട് കുഴിനഖത്തിന് മുകളില്‍ തേയ്ക്കാം. 30 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

OTHER SECTIONS