മിതമായ മദ്യപാനം തലച്ചോറിന്റെ ചില ഭാഗങ്ങളെ ദ്രവിപ്പിക്കും !!!

By BINDU PP.13 Jun, 2017

imran-azhar 


കുടിക്കുന്നത് കുഴപ്പമില്ല പക്ഷെ മിതമായി കുടിക്കണം എന്നാണ് ശരാശരി കുടുംബങ്ങളിൽ പുരുഷാരങ്ങളോട് ഭവതികൾ പറയുന്നത്. എന്നാൽ മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവായി കരുതപ്പെട്ടിരുന്നു. ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റുമുള്ള രക്തയോട്ടം മിതമായ മദ്യപാനം വര്‍ധിപ്പിക്കുമെന്ന് രോഗികളോട് ഡോക്ടര്‍മാര്‍ പറയാറുമുണ്ടായിരുന്നു.അമിത മദ്യപാനം മാത്രമാണ് ആരോഗ്യത്തിന് ഹാനികരമെന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ അടുത്തകാലത്ത് നടത്തിയ പഠനത്തില്‍ മിതമായ മദ്യപാനം തലച്ചോറിന്റെ ചില ഭാഗങ്ങളെ ദ്രവിപ്പിക്കാം എന്ന് കണ്ടെത്തിയിരിക്കുന്നു.തലച്ചോറിലെ വികാരത്തേയും ഓര്‍മ്മശക്തിയേയും മറ്റും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന പ്രധാനപെട്ട ഭാഗത്താണ് തകരാറ് സംഭവിക്കുക. 30 വര്‍ഷം നീണ്ടുനിന്ന പഠന റിപ്പോര്‍ട്ട് ബിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ 2017 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.