അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ജീന്‍ നിഷ്‌ക്രിയമാക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചു

By Abhirami Sajikumar.10 Apr, 2018

imran-azhar

 

അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ജീന്‍ നിഷ്‌ക്രിയമാക്കുന്നതില്‍ ശാസ്ത്രലോകത്തിന് ആദ്യ വിജയം. അല്‍ഷിമേഴ്‌സിനെ കീഴ്‌പ്പെടുത്താനുള്ള പ്രയ്തങ്ങളില്‍ ആദ്യമായാണ് ഇത്ര സുപ്രധാനമായ ഒരു നേട്ടം കൈവരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നത്.   കാലിഫോര്‍ണിയയിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ സുപ്രധാന നേട്ടത്തിന് പിന്നില്‍. വളരെയധികം അപകടംനിറഞ്ഞ അപ്പോ ഇ4 എന്ന ജീന്‍ മനുഷ്യ നാഡീകോശങ്ങളെ ബാധിക്കുന്നതിന്‍ നിന്ന് തടയുകയാണ് ഇവര്‍ ചെയ്തത്. അപ്പോ ഇ4 ജീനുമായി ബന്ധപ്പെട്ട പ്രോട്ടീന്‍ കണ്ടെത്തിയതുവഴിയാണ് ഇത് സാധ്യമായത്.

ശാസ്ത്രരംഗത്തെ ഈ പുതിയ കണ്ടെത്തല്‍ അല്‍ഷിമേഴ്‌സ് തടയാനുള്ള മരുന്നുകള്‍ കണ്ടെത്താനുള്ള മാര്‍ഗമാണ് തുറന്നിരിക്കുന്നത്.അല്‍ഷിമേഴ്‌സ് രോഗികള്‍ ദാനം ചെയ്ത സ്‌കിന്‍ സെല്ലുകളില്‍ സ്‌റ്റെം സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ അപ്പോ ഇ4 ജീന്‍ സൃഷ്ടിച്ചാണ് പഠനം നടത്തിയത്. മനുഷ്യരില്‍ ഈ പഠനം നടത്താനുള്ള ശ്രമങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നടത്തിവരുകയാണ്.

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് നല്‍കാനുള്ള മരുന്നുകള്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായും ഇത് വിജയം കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പുതിയ കണ്ടെത്തല്‍ അല്‍ഷിമേഴ്‌സിനെ കീഴ്‌പ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.