സവിശേഷത നിറഞ്ഞ ആനച്ചുവടി

By parvathyanoop.01 09 2022

imran-azhar

 

പൈല്‍സിനൊരൊറ്റമൂലി ആനച്ചുവടി

ആസ്റ്ററേസി കുടുംബത്തില്‍പ്പെട്ട സസ്യമാണ്ആനച്ചുവടി.നിലം പറ്റി വളരുന്ന ഈ ഔഷധസസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്.ആനയുടെ പാദം പോലെ നിലത്ത് പറ്റി വളരുന്നതിനാല്‍ ഇതിന് 'ആനയടിയന്‍' എന്ന പേരും ഉണ്ട്.സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു.

 

ആനച്ചുവടി നാലെണ്ണം പിഴുതെടുത്ത് നല്ലതായി കഴുകി വൃത്തിയാക്കി മൂന്നു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്റര്‍ ആകുന്ന കണക്കില്‍ കുറുക്കിയെടുത്ത് രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് വീതം ഒരാഴ്ച സേവിച്ചാല്‍ ഏത് മാറാത്ത പൈല്‍സും മാറും.


വിവിധ അസുഖങ്ങള്‍ക്ക് ആനച്ചുവടിയുടെ ഉപയോഗങ്ങള്‍


പണ്ടു കാലത്ത് അസുഖങ്ങള്‍ വന്നാല്‍ വലിയ പണം ചെലവാക്കിയുള്ള ചികിത്സാ രീതികളൊന്നും തന്നെയുണ്ടായിരുന്നില്ല. കാരണവന്മാര്‍ തൊടിയിലേയ്ക്കിറങ്ങി ഇവിടെ നിന്നും ശേഖരിയ്ക്കുന്ന ചില സസ്യങ്ങളാണ് മരുന്നു രൂപത്തില്‍ കഴിയ്ക്കാറും കൊടുക്കാറും. ഇത് യാതൊരു ദോഷ ഫലങ്ങളും നല്‍കില്ലന്നു മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളുംനല്‍കുകയും ചെയ്യും.

 

വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ നിറയുന്ന മരുന്നുകള്‍ ഏറെയുണ്ട്. കുറുന്തോട്ടി, പനിക്കൂര്‍ക്ക, ചിറ്റമൃത് ഇങ്ങനെ പോകുന്നു, ഇത്. ഇക്കൂട്ടത്തില്‍ പെട്ട ഒരു മരുന്നു ചെടിയാണ് ആനച്ചുവടി. അധികമാര്‍ക്കും അറിയാത്ത മരുന്നാകും, ഇത്. എന്നാല്‍ ഈ സസ്യമാകട്ടെ, നാം സൂക്ഷിച്ചൊന്നു നിലത്തു നോക്കിയാല്‍ പല ചെടികള്‍ക്കിടയില്‍ നിലം പറ്റി വളരുന്നുമുണ്ടാകും.

 

നിലം പറ്റി വളരുന്ന വലിയ ഇലകള്‍ ഉള്ളതു കൊണ്ടു തന്നെയാണ് ഈ ചെടി ആനച്ചുവടി എന്ന് അറിയപ്പെടുന്നത്.ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതിനു പുറമേ സ്‌ററിഗ്മോസ്റ്റെറോള്‍, ലൂപ്പിയോള്‍ എന്നീ രണ്ടു ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ഇതിന്റെ ഇലയാണ് പ്രധാനമായും ഉപയോഗിയ്ക്കാറ്. സമൂലവും അതായത് വേരടക്കവും ഉപയോഗിയ്ക്കാറുണ്ട്.

 


പ്രമേഹത്തിനും കൊളസ്‌ട്രോളിനുമുളള പ്രകൃതിയുടെ മരുന്നാണ് ഈ ചെടി. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താനും ഈ പ്രത്യേക ചെടി ഏറെ സഹായിക്കും. ഇത് അല്‍പ ദിവസം അടുപ്പിച്ചു കഴിയ്ക്കുന്നത് ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കുമുള്ള നാട്ടുവൈദ്യമാണന്നു വേണം, പറയാന്‍.പ്രമേഹത്തിനും കൊളസ്‌ട്രോളിനും ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്.

 

ഈ ചെടി വേരോടെ പിഴുതെടുക്കുക. നല്ലപോലെ കഴുകിയ ശേഷം ഇത് ചതയ്ക്കുക. അമ്മിക്കല്ലിലോ അല്ലെങ്കില്‍ വെളുത്തുള്ളി പോലുള്ളവ ചതയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന കല്ലിലോ ചതയ്ക്കാം. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. അല്‍പനേരം തിളച്ചു കഴിയുമ്പോള്‍ ഈ വെള്ളത്തിന്റെ നിറം ഇളംപച്ചയാകും. ഈ വെള്ളം ഊറ്റിയെടുത്ത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. അല്‍പനാള്‍ അടുപ്പിച്ചു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

 


വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും വയറ്റിലുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ദഹനം നല്ലപോലെയാകാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ആമാശയ രോഗങ്ങള്‍ക്കും പൈല്‍സിനുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.

 

അഞ്ചാംപനിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതിന്റെ നീരും കടുക്കാത്തോടും ചേര്‍ത്തു കഴിച്ചാല്‍ അഞ്ചാംപനിയില്‍ നിന്നും ആശ്വാസം ലഭിയ്ക്കും. ഇതുപോലെ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ചിക്കന്‍ പോക്‌സിനുളള നല്ലൊരു മരുന്നാണ്.ശരീരത്തിലെ വിഷബാധകള്‍ അകറ്റാനുളള നല്ലൊരു മരുന്നാണിത്. പാമ്പുവിഷത്തിനു പോലും പരിഹാരമായ ഒന്ന്. ചര്‍മത്തില്‍ ഏല്‍ക്കുന്ന വിഷത്തിനും ഭക്ഷ്യവിഷ ബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതു നല്ലൊരു മരുന്നാണ്.


മറ്റ് സവിശേഷതകള്‍

1. ആണിരോഗം അകറ്റുവാന്‍ ആനച്ചുവടി അരച്ചിട്ടാല്‍ മതി

2. ആനച്ചുവടി താളിയാക്കി തലയില്‍ പുരട്ടിയാല്‍ താരന്‍ ഇല്ലാതാകുകയും, മുടി സമൃദ്ധമായി വളരുകയും ചെയ്യുന്നു

3. ആനച്ചുവടി സമൂലം കഷായം വെച്ച് സേവിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുവാന്‍ ഉത്തമമാണ്.

4. ആനച്ചുവടി ചതച്ച് വെച്ച് കെട്ടിയാല്‍ നടുവേദന ഇല്ലാതാക്കും.

5. ഉളുക്ക് ഭേദമാക്കുവാന്‍ ആനച്ചുവടി, പൂവാംകുരുന്നില, മുയല്‍ച്ചെവി എന്നിവ അരച്ച് കെട്ടി വയ്ക്കുന്നത് നല്ലതാണ്.

6. ആനച്ചുവടി ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം ഇട്ട് വെള്ളം തിളപ്പിച്ച് ദിവസവും രാവിലെ സേവിക്കുന്നത് പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ ഗുണം ചെയ്യും

7. ആനച്ചുവടിയുടെ വേരിന്റെ കഷായം സേവിക്കുന്നത് ക്ഷതങ്ങള്‍ മാറുവാന്‍ നല്ലതാണ്

 

 

 

OTHER SECTIONS