മലദ്വാരത്തിന്റെ ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടാനുള്ള കാരണം?

By Sooraj Surendran.28 08 2019

imran-azhar

 

 

പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിലും, മറ്റ് അസ്വസ്ഥതകളും. വിരശല്യം കൊണ്ടാണ്ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതെന്ന ധാരണ തികച്ചും തെറ്റാണ്. വിരശല്യം മാത്രമല്ല ഇതിന് കാരണം സ്ത്രീകളെയും, പുരുഷന്മാരെയും അലട്ടുന്ന ഈ പ്രശ്നം നാണക്കേട് കാരണം ആരും പുറത്തുപറയാറില്ല എന്നതാണ് സത്യം.

 

മലദ്വാരത്തിലെ ചൊറിച്ചിലിനുള്ള കാരണങ്ങൾ:


മലദ്വാരത്തിലുണ്ടാകുന്ന നനവാണ് ചൊറിച്ചിലിന് ഒരു പ്രധാന കാരണം. മലദ്വാരത്തിന്റെ ഭാഗം സോപ്പുകൾ ഉപയോഗിച്ച് അമിതമായി വൃത്തിയാക്കുന്നതും ചൊറിച്ചിലിന് ഒരു പ്രധാന കാരണമാണ്. പാല്‍ ഉത്പ്പന്നങ്ങള്‍, സിട്രിസ് ഫ്രൂട്ട്‌സ് എനർജി ഡ്രിങ്ക്സ് എന്നിവ അമിതമായി ഉപയോഗിക്കുന്നതും മലദ്വാരത്തിന് ചുറ്റും ചൊറിച്ചിലുണ്ടാകുന്നതിന് കാരണമായേക്കാം. അമിതമായുണ്ടാകുന്ന ടെൻഷനും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് വളരെ ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് മലദ്വാരത്തിലെ ചൊറിച്ചിലിന് കാരണമാകും. മലശോധനം ചെയ്ത കഴിഞ്ഞാല്‍ പോലും ഈ ഭാഗത്ത് മലത്തിന്റെ ചെറിയൊരു അംശമെങ്കിലും പറ്റിപിടിച്ചിരിക്കാം. ഇത് മലദ്വാരത്തിലെ ചൊറിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്.

 

OTHER SECTIONS