പലഹാരങ്ങളിൽ മൃഗക്കൊഴുപ്പ് ; ക്യാൻസർ വരെ ഉണ്ടാക്കാമെന്ന് വിദഗ്ദർ പറയുന്നു

By BINDU PP.15 Dec, 2016

imran-azhar 

കൊല്ലം: ചുട്ടെടുക്കുന്ന പലഹാരങ്ങളിലും നെയ്യിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മൃഗക്കൊഴുപ്പ് വ്യാപകമായി ചേർക്കുന്നു. അറവ് മാലിന്യം ഉരുക്കിയെടുത്താണ് ദുർഗന്ധം വമിക്കുന്ന മൃഗക്കൊഴുപ്പ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്നത്. മൃഗക്കൊഴുപ്പ് രഹസ്യമായി ഉണ്ടാക്കി വിൽക്കുന്നതിനായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു.കൊല്ലം ചവറ പാലത്തിനടിയിലുള്ള ഒരു കേന്ദ്രത്തിലാണ് മൃഗക്കൊഴുപ്പുണ്ടാക്കുന്നതായി വിവരം ലഭിച്ചത്. വിവിധ ഇടങ്ങളിൽ നിന്നും അതിരാവിലെ തന്നെ ഇറച്ചി മാലിന്യം വാഹനങ്ങളിൽ ഇവിടെ എത്തിക്കും. പിന്നെ സമീപത്തുള്ള ജലാശയത്തിൽ ഇവ കൂട്ടിയിട്ട് കഴുകും. അസഹനീയമായ ദുർഗന്ധമാണ് ഈ പ്രദേശത്തെല്ലാം. ഇറച്ചിമാലിന്യം തിളപ്പിച്ച് ഉരുക്കുന്നതിനായുള്ള വലിയ പാത്രങ്ങളും മറ്റും ഈ കേന്ദ്രത്തിനകത്തുണ്ട്.

 


ഇത്തരത്തിൽ വൃത്തിഹീനമായി തയ്യാറാക്കുന്ന കൊഴുപ്പ് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് വയറിളക്കം പോലുള്ള ദഹന സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവും. മൃഗക്കൊഴുപ്പ് വീണ്ടും ഉരുക്കി പലഹാരങ്ങളിൽ ചേർക്കുന്നത് ക്യാൻസർ വരെ ഉണ്ടാക്കാമെന്ന് വിദഗ്ദർ പറയുന്നു.

OTHER SECTIONS