വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍

By online desk.11 11 2019

imran-azhar

 

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ലെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും. ചര്‍മത്തിലെ ചുളിവുകളാണ് ചര്‍മത്തിന്റെ പ്രായം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം. എങ്ങാനും ചര്‍മത്തില്‍ ചുളിവുകള്‍ വീണാലോ അതു മറച്ചുവയ്ക്കാന്‍ പിന്നെ സൗന്ദര്യവര്‍ധക വസ്തുകള്‍ തേടി പോകലായി. എന്നാല്‍ ഇതൊന്നും ഉപയോഗിച്ചിട്ട് ഒരു പ്രയോജനവുമില്ലാതെയായല്ലോ എന്ന ചിന്തയാവും പിന്നെ നിങ്ങളെ അലട്ടുക. ഇതിനെല്ലാം പരിഹാരമാണ് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകള്‍ നല്‍കുയെന്നുള്ളത്. ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ക്ഷതവും തടയാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിയും. പ്രായം കൂടിയാലും വാര്‍ധക്യമെത്താതെ ശരീരത്തെ യൗവനതുടിപ്പോടെ കാത്തുസൂക്ഷിക്കാന്‍ ഇവയ്ക്കാകും. അതിന് സഹായകമായ വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അത്ഭുതകരമായ സാധ്യതകളുണ്ട് ഇവയ്ക്ക്. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍, ജീവകം സി, ജീവകം ഇ തുടങ്ങിയവയാണ് ആന്റി ഓക്‌സിഡന്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

 


അര്‍ബുദം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നത് ആന്റി ഓക്‌സിഡന്റുകളാണ്.

ഹൃദയധമനികളില്‍ രക്തംകട്ടപിടിക്കുന്നതും കൊഴുപ്പ് ശകലങ്ങള്‍ അടിഞ്ഞുകൂടി കട്ടപിടിക്കുന്നതും ജീവകം ഇ പ്രതിരോധിക്കുന്നു. രക്തയോട്ടം സുഗമമാക്കുന്നവയാണ് ജീവകം സി. ബീറ്റ കരോട്ടിന്, ലൈകോപിന്‍ എന്നിവ മസ്തിഷ്‌കാഘാതത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവകം സി, ജീവകം ബി6, ബി 12 എന്നിവയിലെ രാസവസ്തുക്കള്‍ തലച്ചോറിലെ ഭാവനിലക്രമീകരിക്കുകയും കൂര്‍മബൂദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് കാന്‍സര്‍ സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നത്. അല്‍ഷിമേഴ്‌സ്, ആസ്തമ, ചര്‍മരോഗങ്ങള്‍, അസ്ഥിക്ഷയം, ആര്‍ത്തവ തകരാറുകള്‍ എന്നിവയെ ചെറുക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്.

 

OTHER SECTIONS