കൊറോണ വൈറസിനെ ചെറുക്കുന്ന മാസ്‌കുകള്‍; വികസിപ്പിച്ചത് കേംബ്രിജ് സര്‍വകലാശാല ഗവേഷകര്‍

By Rajesh Kumar.21 02 2021

imran-azhar

 

അണുക്കളെ ചെറുക്കുന്ന ആന്റി വൈറല്‍ കോട്ടിങ് ഫെയ്‌സ് മാസ്‌ക്കുമായി കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. DioX എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി വൈറല്‍ കോട്ടിങ് സാങ്കേതികവിദ്യ ഒരു മണിക്കൂറില്‍ കൊറോണ വൈറസിനെ നശിപ്പിക്കും.

 

കോവിഡ് വകഭേദങ്ങളെയും നശിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ ആവരണമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

 


വസ്ത്ര വ്യവസായത്തില്‍ ഉപയോഗിക്കുന്ന അമോണിയം സാള്‍ട്ട് സംയുക്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് DioX സാങ്കേതികവിദ്യ. ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ളതാണ് ഈ സാള്‍ട്ടുകള്‍.

 

അമോണിയം സോള്‍ട്ടിന്റെ ആവരണമുള്ള മാസ്‌കുകള്‍ക്ക് ഒരു മണിക്കൂറില്‍ത്തന്നെ 95 ശതമാനം അണുക്കളെയും നശിപ്പിക്കാനാകുമെന്നും 4 മണിക്കൂറില്‍ അണുക്കളെ 100 ശതമാനവും തുടച്ചുനീക്കുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി ഗവേഷകര്‍ പറയുന്നു.

 

മാസ്‌ക് 20 തവണ വരെ കഴുകി ഉപയോഗിക്കാവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.

 

 

 

OTHER SECTIONS