ശ്വാസ കോശം സംരക്ഷിക്കാൻ തക്കാളിയും ആപ്പിളും

By Abhirami Sajikumar.30 Apr, 2018

imran-azhar

യു എസിലെ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ശ്വാസകോശത്തിനുണ്ടായ കേടുപാടുകള്‍ മാറ്റാന്‍ തക്കാളിക്കും ആപ്പിളിനും കഴിയുമെന്ന് കണ്ടെത്തല്‍.ദിവസം രണ്ടു തക്കാളിയിലധികമോ മൂന്നു നേരം പഴങ്ങളോ കഴിക്കുന്നവരില്‍, പഴങ്ങള്‍ കഴിക്കാത്തവരെ അപേക്ഷിച്ച്‌ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നു കണ്ടെത്തി.

ഓരോ വ്യക്തിയുടെയും ആരോഗ്യം അനുസരിച്ചു മുപ്പതു വയസ്സ് ആകുമ്ബോഴേക്കും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ക്ഷയിക്കാന്‍ തുടങ്ങും. പതിവായി പഴങ്ങള്‍ കഴിച്ചാല്‍ ഈ ക്ഷയം കുറയ്ക്കാനും പുകവലി മൂലം ഉണ്ടായ തകരാറുകള്‍ പരിഹരിക്കാനും കഴിയും..

 2002 ല്‍ നടത്തിയ പഠനത്തില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ഭക്ഷണവും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കിയിരുന്നു. ഇതിലും ശ്വാസകോശത്തിന്‍റെ ആരോഗ്യം ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.

 

OTHER SECTIONS