നിങ്ങൾ യാത്ര ചെയ്യുന്നവരാണോ ? യാത്രയിൽ ചര്‍ദ്ദിക്കാറുണ്ടോ ?

By BINDU PP.30 Jun, 2018

imran-azhar 

മനോഹരമായ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് ചര്‍ദ്ദിക്കുന്നത്. യാത്രകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നാൽ അതിനിടക്കുള്ള ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ പല യാത്രയകളെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇങ്ങനെ ചര്‍ദ്ദിക്കുന്നവരിൽ സ്ത്രീകളാണ് കൂടുതൽ. പല മരുന്നുകളും ഉപയോഗിക്കാറുണ്ടെങ്കിലും അതിനൊന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യാത്രയ്ക്കിടെ ഏലയ്ക്ക ചവയ്ക്കുന്നത് ഏറെ നല്ലതാണ്. യാത്രയ്ക്കിടെ ചര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് തോന്നിയാല്‍ രണ്ട് ഏലയ്ക്ക എടുത്ത വായിലിട്ട് ചെറുതായി ചവയ്ക്കുക. പെട്ടന്ന് ചവയ്ച്ചിറക്കരുത്. സ്വന്തം വാഹനമാണെങ്കില്‍ നിറുത്തി അല്പം വിശ്രമിച്ച ശേഷം യാത്ര തുടരാം.

 

നാരങ്ങ ഉപയോഗിക്കുന്നതും യാത്രയ്ക്കിടെയുള്ള ചര്‍ദ്ദില്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങ ചെറുതായി മുറിച്ച്‌ കുരുമുളക് പൊടി ചേര്‍ത്ത് കയ്യില്‍ കരുതുക. യാത്രയ്ക്കിടെ ചര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് തോന്നിയാല്‍ ഇത് ചവയ്ക്കുന്നത് ഏറെ നല്ലതായിരിക്കും. ഇത്തരത്തിലുള്ള മുന്‍ കരുതലെടുക്കുമ്ബോള്‍ മരുന്നുകള്‍ പ്രത്യേകം കഴിക്കണമെന്നില്ല. അങ്ങനെ കഴിച്ചാല്‍ ഫലം നഷ്ടമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

OTHER SECTIONS