By Priya.19 06 2022
ബി.വി. അരുണ്‍ കുമാര്‍
തിരുവനന്തപുരം:ആസ്റ്റര്‍ കാപ്പിറ്റല്‍ യാഥാര്‍ഥ്യമായാല്‍ ആരും ചികിത്സ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരില്ല. അവിടെയുള്ളവര്‍ ഇവിടേക്ക് ചികിത്സതേടിയെത്തുന്ന സാഹചര്യമാകും ഉണ്ടാവുകയെന്ന് ആസ്റ്റര്‍ മെഡിസിറ്റി ചെയര്മാന് ആസാദ് മൂപ്പന് വ്യക്തമാക്കി. പലപ്പോഴും കേരളത്തിലുള്ളവര്‍ മികച്ച ചികിത്സയ്ക്കായി അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പോകാറുണ്ട്. ആസ്റ്റര്‍ കാപ്പിറ്റല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇത്തരം യാത്രകള്‍ ഒഴിവാക്കി സ്വന്തം നാട്ടില്‍ തന്നെ ചികിത്സ നടത്താനാകും. അതിനു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ ഇവിടേക്കു ചികിത്സ തേടിയെത്തുന്ന സാഹചര്യമുണ്ടാകും.
നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രോഗികള്‍ വരുന്നുണ്ട്. തിരുവനന്തപുരത്തും അത്തരമൊരു ചികിത്സാ സംവിധാനമാകും ഒരുക്കുകയെന്ന് ആസാദ് മൂപ്പന് കലാകൗമുദിയോട്്് പറഞ്ഞു.ഒരു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് 25 ഫാര്‍മസി ഔട്ട്ലെറ്റുകളും ലാബുകളും തുടങ്ങും. അതിനൊപ്പം ഹോംകെയര്‍ സംവിധാനവും ആരംഭിക്കും.ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കും. നിലവില്‍ കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഹോം കെയര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതാണ് തലസ്ഥാനത്തേക്കും വരുന്നത്.
ഓണ്‍ലൈനായി തന്നെ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് തേടാവുന്നതാണ്. ഇതിനായി ഒരു ഓണ്‍ലൈന്‍ ആപ്പ് തയാറാക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചികിത്സ ആവശ്യമെങ്കില്‍ നല്‍കും. ആസ്റ്റര്‍ മെഡിസിറ്റി നിലവില്‍ വീട്ടില്‍ ഐസിയു ചികിത്സ ലഭ്യമാക്കുന്നുണ്ട്. ആശുപത്രിയില്‍ കഴിയുമ്പോള്‍ ഭാരിച്ച ചെലവ് ഒഴിവാക്കുതിനും ഇന്ഫെക്ഷന് വരാതിരിക്കുതിനുമായാണ് ഇത്തരമൊരു സൗകര്യം രോഗികള്‍ക്ക് നല്കുതെന്നും ആസാദ് മൂപ്പന് പറഞ്ഞു.
കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് ആസ്റ്റര്‍ മെഡിസിറ്റി ചെയര്മാന് പറഞ്ഞു. നിക്ഷേപകനെ നിലയില്‍ കേരളത്തില്‍ പ്രോജക്റ്റുകള്‍ തുടങ്ങുന്നതിന് തടസമൊന്നും താന്‍ കാണുന്നില്ല. പലപ്പോഴും ആളുകള്‍ക്ക് കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മടിയാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് അങ്ങനെയല്ല. 2500 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. മെഡിക്കല്‍കോളേജ് വരെ ആസ്റ്ററിനുണ്ട്.
നിയമത്തിനുള്ളില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിച്ചാല്‍ എല്ലാ കാര്യങ്ങളും വളരെ എളുപ്പമാകും. അതില്‍ ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു പറയാന്‍ കാരണമെന്നും അദ്ദേഹം കലാകൗമുദിയോട്്് പറഞ്ഞു.50 കോടിവരെയുള്ള വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ ലൈസന്‍സില്ലാതെ തന്നെ തുടങ്ങാം.അതിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിച്ചു കഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടുന്നുമുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയിലെ നൂലാമാലകള്‍ എന്നു പറയുന്നത് ഭൂമി സംബന്ധിച്ചാണ്. നിലമാണോ, പുരയിടമാണോ എതു സംബന്ധിച്ച് അവര്‍ക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതൊക്കെ കറക്റ്റ് ചെയ്യാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ആസാദ് മൂപ്പന് പറഞ്ഞു.