ആസ്ത്മ ബ്രോങ്കൈറ്റിസിന്റെ കാരണങ്ങള്‍

By online desk .26 06 2020

imran-azhar

 

 

ഓരോ തവണയും മൂക്കിലൂടെ വലിച്ചെടുക്കുന്ന പ്രാണവായു ശ്വസന നാളത്തിലൂടെ അകത്തേക്ക് പ്രവേശിച്ച് ശ്വാസകോശത്തിലേക്ക് എത്തണം. ഇങ്ങനെ ശരീരത്തിലേക്ക് എത്തുന്ന ഓക്‌സിജന്‍ രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയാല്‍ മാത്രമേ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയുള്ളു. പക്ഷേ, അങ്ങനെ ശരീരത്തിന് അകത്തേക്ക് വലിച്ചെടുക്കുന്ന വായു മാലിനവും ശ്വാസകോശത്തിലേക്ക് പ്രാണവായു എത്തിക്കേണ്ട അവയവങ്ങളില്‍ തടസം നേരിടുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ. അപേ്പാള്‍ ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും ചിലപേ്പാള്‍ ശ്വാസതടസം ചുമയ്ക്കും കാരണമാകും. ഒരര്‍ത്ഥത്തില്‍ ഈ അവസ്ഥ തന്നെയാണ് ആസ്ത്മയും. ബാക്ടീയയുടെയോ വൈറസിന്റെയോ അക്രമണം മൂലം ശ്വസനാവയവങ്ങളില്‍ തടസ്‌സം നേരിടുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്. ദീര്‍ഘകാലം പൊടിപടലവും പുകയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ക്കും, പുകവലിക്കുന്നവരിലുമാണ് ബ്രോങ്കൈറ്റിസ് ബാധിക്കുന്നത്. ശ്വസനാവയവങ്ങള്‍ക്കിരുവശവുമുള്ള മസിലുകള്‍ കൂടുതല്‍ ദൃഢമാകുന്ന അവസ്ഥയാണ് ആസ്ത്മ. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശ്വസനപ്രക്രിയ സുഗമമാവുകയില്‌ള. ശ്വസന നാളവും ശ്വസനാവയവങ്ങളും ചുരുങ്ങി പോവുകയും ചെയ്യും.


പുകയില ഉപയോഗം, പുകവലി, മലിനീകരണം, പൂപ്പല്‍, പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, ചില ഭക്ഷണ പഥാര്‍ത്ഥങ്ങള്‍, രാസവസ്തുക്കള്‍, ചില മരുന്നുകള്‍(അസ്പിരിന്‍, ബീറ്റബേ്‌ളാക്കേര്‍സ്), വ്യായാമം, കാലാവസ്ഥാ വ്യതിയാനങ്ങള്‍, വൈറസ് ബാക്ടീരിയാ അണുബാധ, ചില മാനസികാവസ്ഥ എന്നിവ ബ്രോങ്കൈറ്റിസ്, ആസ്ത്മ പോലുള്ള ശ്വസന അലര്‍ജി രോഗങ്ങള്‍ക്ക് കാരണമാണ്. ആസ്ത്മ ബ്രോങ്കൈറ്റിസ് ലക്ഷണങ്ങള്‍ പലരിലും പലരീതിയിലാണ് ഉണ്ടാവുക. ചിലപേ്പാള്‍ ചില ലക്ഷണങ്ങള്‍ മാത്രവും, മറ്റ് ചിലപേ്പാള്‍ എല്‌ളാ ലക്ഷണങ്ങളും രോഗി പ്രകടിപ്പിച്ചെന്ന് വരും. ശ്വാസം മുട്ടല്‍, ശ്വാസ തടസ്‌സം, ചുമ, നെഞ്ചുവേദന എന്നിവയും ചിലപേ്പാള്‍ വായില്‍ നിന്ന് നുരയും പതയും വരെ വന്നേക്കാം. ബ്രോങ്കൈറ്റിസ് പകര്‍ച്ച വ്യാധിയാണോ എന്ന ആശങ്കപെ്പടുന്നുണ്ട്. എന്നാല്‍, രോഗിയില്‍ നിന്നും ഒരിക്കലും ഈ രോഗങ്ങള്‍ പകരില്‌ള. മറിച്ച് അണുബാധയേല്‍ക്കാല്‍ സാദ്ധ്യതയുള്ള രീതിയിലുള്ള ജീവിതം തീര്‍ച്ചയായും ഒരാളെ ശ്വസന രോഗികളാക്കിയേക്കാം.

 

OTHER SECTIONS