ജ്യോതിഷികളുടെ സേവനം ഇനി സർക്കാർ ആശുപത്രികളിലും

By Savitha Vijayan.17 Jul, 2017

imran-azhar

 

 

 

ഭോപ്പാല്: ജ്യോതിഷികളുടെ സേവനവും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഇനി മുതൽ മധ്യപ്രദേശിലെ സർക്കാർ ആശുപത്രികൾ.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആസ്ട്രോളജി ഒപി ആരംഭിക്കുന്നതിനു അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. ആഴ്ചയില് മൂന്നോ നാലോ മണിക്കൂര് വീതം ഒപിയിൽ ജ്യോതിഷികൽ, വാസ്തു വിദഗ്ധര്, ഹസ്തരേഖ ശാസ്ത്രജ്ഞർ, വേദാചാര്യന്മാർ തുടങ്ങിയവരുടെ സേവനം ലഭ്യമാകും.കൂടാതെ ഇവരുടെ സഹായത്തിനായി സഹായികളെയും നിയമിക്കും.ആശുപത്രിയിൽ അഞ്ചു രൂപ ഫീസായി അടച്ചുകഴിഞ്ഞാൽ അസ്‌ട്രോളജി ഒപിയിലെ വിദഗ്ധരുടെ സേവനം രോഗികൾക്ക് ലഭ്യമാകും.രോഗികളുടെ ജാതകം,ഗ്രഹനില തുടങ്ങിയവ ഇവർ പരിശോധിക്കും.സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മഹാരാഷി പതഞ്ജലി സംസ്‌കൃത് സൻ സ്ഥാൻ (എംപിഎസ്എസ്) എന്ന സ്ഥാപനമാണ് അസ്‌ട്രോളജി ഒപിയിലേക്കു വിദഗ്ധരെ നിയമിക്കുക.ജ്യോതിഷം ഒരു ഊഹമാണെന്ന തെറ്റിദ്ധാരണ മാറ്റി അത് ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണെന്നുള്ള ബോധവത്കരണം ജനങ്ങളിൽ എത്തിക്കുകയാണ് ഇങ്ങനെ ഒരു ഒപി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് എംപിഎസ്എസ് ഡയറക്ടർ പി.ആർ.തിവാരി പറഞ്ഞു.പ്രശ്ന കുണ്ഡലി വിദ്യയിലൂടെ രോഗശുശ്രൂഷയ്ക്കായി എന്ത് ചെയ്യണമെന്ന കാര്യങ്ങൾ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
               സെപ്തംബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങുന്ന അസ്‌ട്രോളജി വിഭാഗം വിജയകരമാകുകയാണെങ്കിൽ വ്യാപിപ്പിക്കുകയാണ് ലക്‌ഷ്യം.

OTHER SECTIONS