ശരീരഭാരം കുറയ്ക്കണോ? രാത്രി ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

By priya.06 09 2022

imran-azhar

 

അമിതമായി വണ്ണം വെച്ചാല്‍ അത് കുറയ്ക്കാന്‍ പലരും ശ്രമിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും.വണ്ണം കുറയ്ക്കുക എന്നതു അത്ര എളുപ്പമല്ല. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുക്കണം.


ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അതുപോലെ രാത്രി സമയങ്ങളില്‍ കുറച്ച് ഭക്ഷണം മാത്രം കഴിക്കുക.രാത്രി കഴിക്കുന്ന ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം.

 

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാത്രികാലങ്ങളില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ :

 

രാത്രി ചോറ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാവൂ. കാര്‍ബോഹൈഡ്രേറ്റിനാല്‍ സംപുഷ്ടമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കാന്‍ ശ്രമിക്കുക.

 

ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ നല്‍കാന്‍ സഹായിക്കുന്നവയാണ്് മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍. എന്നാല്‍ ഇവയില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്.രാത്രികാലങ്ങളില്‍ ഇവ കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ രാത്രി റെഡ് മീറ്റ് കഴിക്കാതിരിക്കുക.

 

രാത്രിയില്‍ കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കരുത്. ഇവ ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വണ്ണം വയ്ക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കാം.

 

രാത്രികളില്‍ മിഠായികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. വണ്ണം കൂടാനും കാരണമാകും. ഐസ്‌ക്രീമും രാത്രി ഒഴിവാക്കേണ്ടതാണ്. ഐസ്‌ക്രീമിലെ പഞ്ചസാരയും കലോറിയും ശരീരഭാരം കുറയ്ക്കുന്നതിനെ തടയും.

 

കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ രാത്രി പൂര്‍ണമായും ഒഴിവാക്കണം. ഇവ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കാന്‍ കാരണമാകാറുണ്ട്.


ഫ്രഞ്ച് ഫ്രൈസുകളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂടാന്‍ സാധ്യതയുണ്ട്.

 

ചീസില്‍ ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ രാത്രിയില്‍ ചീസ് കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കും.

 

രാത്രി പിസ കഴിക്കുന്ന ശീലവും ഉപേക്ഷിക്കുക. കാര്‍ബോഹൈഡ്രേറ്റ്‌സ്, ഉപ്പ്, സോഡിയം, ചീസ്, ടോപ്പിംഗുകളില്‍ ഉപയോഗിക്കുന്ന മാംസം തുടങ്ങിയവ അടങ്ങിയ പിസ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കൂട്ടാന്‍ കാരണമാകും.

 

 

 

 

 

 

 

 

 

OTHER SECTIONS