ഭക്ഷണ ശേഷം ഇവ ചെയ്യരുതേ....

By Anju N P.16 Aug, 2017

imran-azhar

 


വയറു നിറയെ ഭക്ഷണം കഴിച്ച് നേരെ കിടക്കയിലേക്ക് വീഴുന്നവരാണ് മിക്ക ആളുകളും. ചിലര്‍ ഭക്ഷണശേഷം ഒരു സിഗരറ്റൊക്കെ വലിച്ച് കിടക്കുന്നതും പതിവാണ്. നമ്മള്‍ നിത്യേന ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ല. ഭക്ഷണ ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിയാം....

1. ഉറക്കം

പലര്‍ക്കും ഉള്ള ഒരു ശീലമാണിത്. പ്രത്യേകിച്ച് രാത്രിയില്‍ എങ്ങനെയെങ്കിലും ഒന്നു കഴിച്ചു ഭക്ഷണം കഴിച്ച ശേഷം ഉടന്‍ കിടന്ന് ഉറങ്ങാലോ എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്‌സ് ഉണ്ടാക്കാന്‍ കാരണമാകും. വയറിന് അസ്വസ്ഥതയും. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ രീതി നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തേകും.

 

2. വെള്ളംകുടി


ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതി നല്ലതാണെന്നാണ് പലരും കരുത്തുന്നത്. എന്നാല്‍ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണശേഷം ഉടന്‍ തന്നെ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് മാത്രമേ വെള്ളം കുടിയ്ക്കാന്‍ പാടുകയുള്ളൂ.

 

3. വായന


വായന നല്ലതുതന്നെ. എന്നാല്‍, ആഹാരം കഴിച്ച ഉടന്‍ ഉള്ള സമയം വായനയ്ക്ക് നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഏകാഗ്രത ആവശ്യമാണ്. ബ്ലഡ് ഫ്ലോ കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്ലോ ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റില്‍ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

 

4. ചായകുടി


പലര്‍ക്കും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ചായ കൂടിയ്ക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ചായ കുടിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു.

 

5. കുളി


ഭക്ഷണശേഷമുള്ള ആഹാരത്തിനു ശേഷം അരുതാത്തവയുടെ പട്ടികയിലുള്ള ശീലങ്ങളില്‍ മറ്റൊന്ന്. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

 

6. പുകവലി


ആഹാരം കഴിച്ച ഉടന്‍ ഒരു പുക നിര്‍ബന്ധമാണ് എന്ന് പറയുന്നവര്‍ നമ്മുടെ ഇടയിലുണ്ടാവും. ആഹാരത്തിനു മുന്‍പും ശേഷവും പുകവലി ആരോഗ്യത്തിന് ഏറെ ദോഷകരമായി ബാധിക്കും. സിഗററ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ കാന്‍സറിലേക്കു നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

loading...

OTHER SECTIONS