ആയൂര്‍വേദ വിധികളിലൂടെ ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാം

By online desk.15 03 2019

imran-azhar

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പര്‍ശ്വഫലമില്ലാതെ ഫലം നല്‍കാന്‍ ഉറപ്പുള്ള മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ പ്രശ്‌നം എന്നത് ചര്‍മ്മത്തിന്റെ നിറം തന്നെയാണ്. എന്നാല്‍, ഈ പ്രശ്‌നത്തെ ഫലപ്രദമായി പരിഹാരം കാണാന്‍ ആയുര്‍വ്വേദത്തിന് കഴിയും. പാര്‍ശ്വഫലം ഒന്നുമില്ലാതെ തന്നെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആയൂര്‍വ്വേദ മാര്‍ഗ്ഗങ്ങളെക്കുറിച്ചിറിയൂ...

ചര്‍മ്മത്തെ അറിയുക: ആദ്യം ചര്‍മ്മത്തെക്കുറിച്ച് അറിയുകയാണ് വേണ്ടത്. എല്‌ളാവരുടേയും ചര്‍മ്മം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഏത് ഉല്‍പ്പന്നമാണ് തന്റെ ചര്‍മ്മത്തിന് ഉത്തമമെന്ന് ആദ്യം അറിയേണ്ടതുണ്ട്.

ഭക്ഷണം: ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പ്പം മിതത്വം പാലിക്കുക. ഭക്ഷണം ചര്‍മ്മത്തിന് അനുയോജ്യമായതാണോ ഇത് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ എന്ന കാര്യം ആദ്യം അറിയണം. മാത്രമല്‌ള, ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുമോ അതോ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് ആദ്യം അറിയണം.

ചര്‍മ്മം ഹൈഡ്രേറ്റഡാക്കുക : ചര്‍മ്മം എപേ്പാഴും ഹൈഡ്രേറ്റഡ് ആക്കിയിരിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണം സൗന്ദര്യത്തെ മാത്രമല്‌ള, ആരോഗ്യത്തേയും ദോഷകരമായി തന്നെ ബാധിക്കും.

വിശ്രമവും ഉറക്കവും: വിശ്രമവും ഉറക്കവും ഒരു മനുഷ്യന്റെ ജീവിതത്തില്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യത്തിന് വിശ്രമവും ഉറക്കവും നല്‍കുക. എന്നാല്‍, ഉറക്കം ആവശ്യത്തില്‍ കൂടുതലായാല്‍ അത് പ്രതിസന്ധി സൃഷ്ടിക്കും.

ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങള്‍: ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. കുളിക്കുന്ന സോപ്പ് പോലും അല്‍പ്പം കരുതലോടെ ഉപയോഗിക്കുക. അതിലുപരി കെമിക്കലുകള്‍ അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

ശാരീരിക വ്യായാമങ്ങള്‍ : സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ശാരീരിക വ്യായാമങ്ങള്‍. കൂടാതെ ബ്രീത്തിംഗ് വ്യായാമവും ശീലമാക്കുക.

മെഡിറ്റേഷന്‍: മെഡിറ്റേഷനാണ് മറ്റൊരു പ്രധാന കാര്യം. സ്‌ട്രെസ്‌സും സമ്മര്‍ദ്ദവും വിഷാദവും എല്‌ളാം കൂടിച്ചേരുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്‌ളറയല്ല . എന്നാല്‍, മെഡിറ്റേഷന്‍ ചെയ്യുകയാണ് ഇതിന് പരിഹാരം. ഇത് മാനസികമായി നമ്മളെ സഹായിക്കുന്നു. മാനസിക സുഖം ലഭിക്കുമ്പോള്‍ അത് മുഖത്തെ തിളക്കത്തിനും പ്രസന്നതയ്ക്കും കാരണമാകുന്നു.

മസ്‌സാജ് ചെയ്യുക: ചെറിയ രീതിയില്‍ മുഖവും ശരീരവും മസ്‌സാജ് ചെയ്യുകയാണ് മറ്റൊന്ന്. ബദാം ഓയില്‍ പോലുള്ളവ ഉപയോഗിച്ച് മുഖം മസ്‌സാജ് ചെയ്യാം.

OTHER SECTIONS