പനിയെ തടയാം ആയുര്‍വ്വേദത്തിലൂടെ

By BINDU PP.13 Jun, 2017

imran-azhar

 

 


മഴക്കാലമായി ഇനി പനിയും ജലദോഷവും പെട്ടെന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും മുന്‍കരുതലുകള്‍ എടുക്കുക എന്നത് അസാധ്യമാണ്. പനി ഒരിക്കലും ഒരു രോഗമല്ല രോഗലക്ഷണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പനി വരുമ്പോള്‍ പാരസെറ്റമോളിനെ ആശ്രയിക്കുന്ന ശീലം ഒരിക്കലും നല്ലതല്ല. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ആയുര്‍വ്വേദ വഴികളിലൂടെ നമുക്ക് പനിയെ തടയാം . വളരെ എളുപ്പത്തില്‍ തന്നെ പനിയെ ഇല്ലാതാക്കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നോക്കാം.

 

തുളസി

തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍ എത്രത്തോളമുണ്ടെന്ന് മലയാളികളിലാരേയും പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ല. പനിയ്ക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് തുളസി. തുളസിയിലയിട്ട വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതും തുളസിയില നെറ്റിയില്‍ അരച്ചിടുന്നതും പനി പമ്പ കടക്കാന്‍ സഹായിക്കും.

 

ഇഞ്ചി

അമൃതിന്റെ ഗുണമാണ് ഇഞ്ചിയ്ക്കുള്ളത്. അത്രയേറെ ഗുണങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ളത്. ഇഞ്ചിയുടെ തോല്‍ പോലും കളയാതെ ഉപയോഗിക്കാമെന്നതും സത്യമാണ്. ഇഞ്ചി ഒരു പ്രത്യേക രീതിയില്‍ ഉണക്കിപ്പൊടിച്ച് എടുക്കുന്നതാണ് ചുക്ക്. ഇതുകൊണ്ട് കാപ്പിയുണ്ടാക്കി കുടിച്ചാല്‍ അത് പനി വന്ന ലക്ഷണം പോലും അവശേഷിപ്പിക്കില്ല.

 

കര്‍പ്പൂരതുളസി

ആയുര്‍വ്വേദത്തില്‍ പ്രത്യേക സ്ഥാനമാണ് കര്‍പ്പൂരതുളസിയ്ക്കുള്ളത്. കര്‍പ്പൂര തുളസി നെറ്റിയില്‍ അരച്ചിടുന്നചും ഇത് തിളപ്പിച്ച് ചേര്‍ത്ത വെള്ളം ആവി പിടിയ്ക്കുന്നതും പനിും ചുമയും ജലദോഷവും മാറാന്‍ സഹായിക്കുന്നു.

 

കരുപ്പെട്ടികാപ്പി


ശര്‍ക്കര പാചകത്തിന് മാത്രമല്ല അല്ലാതെയും ഉപയോഗിക്കാവുന്നതാണ്. ശര്‍ക്കരയും ചുക്കും ഏലയ്ക്കയും കുരുമുളകും ചേര്‍ത്ത് കാപ്പിയുണ്ടാക്കി കുടിയ്ക്കുന്നത് പനിയും ചുമയും മാറാന്‍ ഉത്തമമാണ്.