കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താം?

By online desk.13 03 2019

imran-azhar

വിശക്കുമ്പോഴോ, ആരോഗ്യ പ്രശ്‌നങ്ങളാലോ, വാശിയിലോ തുടങ്ങി നിരവധി കാരണങ്ങളാലുള്ള തീരെ ചെറിയ കുഞ്ഞിന്റെ കരച്ചില്‍ പല അമ്മമാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍, ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്ന അമ്മമാരെ സഹായിക്കും ഈ ഗവേഷക സൂത്രം. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഈ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...ആദ്യം കുഞ്ഞിന്റെ കരച്ചിലിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ച് തിരിച്ചറിയുക.

 

ചെറിയ കുഞ്ഞിന് രക്ഷിതാക്കളുമായി ആശയവിനിമയം നടത്താനുള്ള ഒരേ ഒരു മാര്‍ഗ്ഗമാണ് കരച്ചില്‍. അതിനാല്‍ കുഞ്ഞിന്റെ കരച്ചിലിനെ ഒരിക്കലും നിസ്‌സാരമായി കാണരുത്. കുഞ്ഞിന്റെ വിശപ്പ്, ശരീര വേദനകള്‍ തുടങ്ങിയവ ഈ കരച്ചിലിലൂടെയാണ് അമ്മമാര്‍ക്ക് മനസ്‌സിലാകുന്നത്. കുഞ്ഞിന്റെ കാല്‍പ്പാദത്തില്‍ അമര്‍ത്തിയാല്‍ കരച്ചില്‍ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍.

 


കുഞ്ഞിന്റെ പാദത്തിലെ ചില പ്രത്യേക പോയിന്റുകള്‍ കണ്ടെത്തിയാല്‍ കരച്ചിലെല്ലാം നിമിഷ നേരം കൊണ്ട് നിര്‍ത്താം എന്നാണ് ഗവേഷകരുടെ അഭിപ്രായം. പാദത്തിലെ പ്രത്യേക പോയിന്റുകള്‍ അമര്‍ത്തുമ്പോള്‍ പെട്ടെന്ന് ശാന്തരാക്കുന്നതിനും കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തുന്നതിനും കാരണമാകുന്നു. ഏത് വിധത്തിലുള്ള കരച്ചിലാണെങ്കിലും പ്രതിവിധിയായി ഈ റിഫ്‌ളക്‌സോളജി മാര്‍ഗ്ഗം പ്രയോഗിക്കാവുന്നതാണ്. ചൈനീസ് ആരോഗ്യ വിദഗ്ദ്ധരാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മാര്‍ഗ്ഗം പരീക്ഷിച്ചിരുന്നത്. കുഞ്ഞിന്റെ കാല്‍പ്പാദത്തില്‍ അമര്‍ത്തുന്നതിലൂടെ പോസിറ്റീവ് മാറ്റങ്ങളുണ്ടാകുന്നു.

 


റിഫ്‌ളക്‌സോളജി കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും വേദനകളായിരിക്കും കുഞ്ഞിന്റെ കരച്ചിലിന് പുറകിലെ പ്രധാന കാരണം. അതിന് ആശ്വാസം നല്‍കുന്നതിന് ഈ മാര്‍ഗ്ഗം വളരെ ഫലപ്രദമാണ്. പല വേദനകളുടേയും ഉറവിടം എന്ന് പറയുന്നത് പലപ്പോഴും കാലിലായിരിക്കും. അതുകൊണ്ട് തന്നെയാണ് കാലില്‍ അമര്‍ത്തുമ്പോള്‍ അത് വേദനയെ കുറയ്ക്കുന്നത്. പാദത്തിന് നടുവില്‍ അമര്‍ത്തുമ്പോള്‍ അത് കുഞ്ഞിന്റെ വേദനയ്ക്ക് ആശ്വാസം പകരും.

OTHER SECTIONS