കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറവും, തിളക്കവും മൃദുത്വവും ലഭ്യമാക്കാന്‍

By Web Desk.02 08 2020

imran-azhar

 

 

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുള്ളവരാണ് മാതാപിതാക്കള്‍. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, അവരുടെ ചര്‍മ്മത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധയുള്ളവരാണ് മാതാപിതാക്കള്‍. കുഞ്ഞുങ്ങളുടെ ചര്‍മ്മ നിറം വര്‍ദ്ധിപ്പിച്ച് അവരെ ആകര്‍ഷണമാംവിധം അണിയിച്ചൊരുക്കാന്‍ പലവിധ പരീക്ഷണങ്ങളും നടത്താറുമുണ്ട്. കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ തുടങ്ങി കുഞ്ഞിന്റെ ചര്‍മ്മ സംരക്ഷണ രീതികളും പാരമ്പര്യവും ഉള്‍പ്പെടെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു.


കുഞ്ഞുങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും സാധാരണയായി പലരും ബേബി ഓയിലും മറ്റുമാണ് ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങളുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് ഏറെ ദോഷങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. എന്നാല്‍, പാര്‍ശ്വഫലമൊന്നുമില്ലാതെ തികച്ചും പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാം. കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന പ്രകൃതിദത്ത മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...


കുഞ്ഞുങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ഉത്തമമായ മാര്‍ഗ്ഗമാണ് ഓയില്‍ മസാജ്.
ആവശ്യമുള്ള സാധനങ്ങള്‍: വെളിച്ചെണ്ണ, കരിഞ്ചീരകം, തവിട്ടു വെണ്‍പാല, തുളസി, ചെത്തിപ്പൂ.
വെളിച്ചെണ്ണ: വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്ക് വെളിച്ചെണ്ണയാണ് ഏറെ ഉത്തമമായിട്ടുള്ളത്.
കരിഞ്ചീരകം: ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചര്‍മ്മ ഗുണങ്ങളും പ്രദാനം ചെയ്യുന്ന കരിഞ്ചീരകം രോഗങ്ങളായ ചൊറി, സോറിയാസാസി, അലര്‍ജിയെയും പ്രതിരോധിക്കും. തവിട്ടു വെണ്‍പാല : തവിട്ടു വെണ്‍പാല അഥവ വെമ്പറ പറ്റ എന്നറിയപ്പെടുന്ന ഒരിനം ആയുര്‍വ്വേദ ഔഷധമായ ഇത് പലതരം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ്. തെച്ചിപ്പൂവും തുളസിയും: തെച്ചിപ്പൂവും തുളസിയും സൗന്ദര്യപരമായ ഗുണങ്ങളാല്‍ മികച്ചതുമാത്രമല്ല, ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. തുളസിയും തെച്ചിപ്പൂവും. അലര്‍ജി, ചൊറിച്ചില്‍, മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളെ അകറ്റുന്നു.


തയ്യാറാക്കേണ്ട വിധം: ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് നല്ലപോലെ ചൂടാക്കിയ ശേഷം ഇതില്‍ കാല്‍ കിലോ വെളിച്ചെണ്ണ ഒഴിച്ച് കുറഞ്ഞ തീയില്‍ തിളപ്പിക്കുക. ഇതിലേയ്ക്ക് അധികം പൊടിക്കാത്ത ഒരു ടേബിള്‍ സ്പൂണ്‍ കരിഞ്ചീരകരപ്പൊടി ചേര്‍ത്തുക. ഇതിലേയ്ക്ക് രണ്ടു മൂന്ന് കഷ്ണം തവിട്ട് വെണ്‍പാല ഇടുക. ഇത് ഇടുമ്പോള്‍ തന്നെ എണ്ണയ്ക്ക് തവിട്ടു നിറം വരും. പിന്നീട് ഇതിലേയ്ക്ക് തെച്ചിപ്പൂവും തുളസിയും ചെറുതായി ചതച്ചോ മിക്‌സിയില്‍ ചെറുതായി ഒന്ന് അടിച്ചെടുത്തോ ചേര്‍ക്കാം. ഈ ചേരുവകള്‍ എല്ലാം ചേര്‍ന്ന് എണ്ണയ്ക്ക് ചുവന്ന നിറം വരുന്നതുവരെ ചെറു ചൂടില്‍ തിളപ്പിക്കുക. എണ്ണ പാകമാകുമ്പോള്‍ അത് വാങ്ങി വച്ച് ചൂടാറുമ്പോള്‍ അരിച്ചെടുക്കുക. ഉപയോഗിക്കേണ്ടവിധം: കുഞ്ഞുങ്ങളുടേയും ദേഹത്ത് ഈ എണ്ണ തേച്ച് പിടിപ്പിച്ച് നല്ലതുപോലെ മസാജ് ചെയ്ത് അര മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്താല്‍ കഴുകുക. കഴുകാനായി ചെറുപയര്‍ പൊടിയോ, കടലമാവോ ഉപയോഗിക്കാം. കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറവും, തിളക്കവും മൃദുത്വവും ലഭിക്കാന്‍ മാത്രമല്ല, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിക്കും, ചൊറിച്ചിലിനും, ചുവന്നു തടിക്കലിനുമെല്ലാം നല്ലൊരു പരിഹാര മാര്‍ഗ്ഗം കൂടിയാണിത്.

 

OTHER SECTIONS