കഠിനമായ വയറുവേദന; പരിശോധിച്ചപ്പോള്‍ 25 വര്‍ഷം മുന്‍പ് അലസിക്കളഞ്ഞ ഗര്‍ഭസ്ഥശിശു ഉദരത്തില്‍.....!

By Anju N P.05 Dec, 2017

imran-azhar

 


നാഗ്പൂരില്‍ നിന്നുള്ള 52 വയസ്സുകാരിക്ക് സഹിക്കാനാകാത്ത വയറുവേദനയെത്തുടര്‍ന്ന്് ആശുപത്രിയിലെത്തി. പരിധോധനയില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സ്ത്രീയുടെ ഉദരത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ ഭാഗം. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പു മൂലം 15 വര്‍ഷം മുന്‍പ് ഗര്‍ഭമലസിപ്പിക്കുകയായിരുന്നു ഇവര്‍. അന്നുമുതല്‍ വയറുവേദന അനുഭവിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ച്ചയായി ഛര്‍ദ്ദിയും. തുടര്‍ന്നാണ് ഇവര്‍ വിദഗ്ധ പരിശോധനയ്ക്ക് എത്തിയത് 15 വര്‍ഷം മുന്‍പ് അബോര്‍ട്ട് ചെയ്ത കുഞ്ഞിനെ ഇവരുടെ ഉദരത്തില്‍ കണ്ട് ഡോക്ടര്‍ അത്ഭുദപ്പെട്ടു.

 

ഇവര്‍ 15 വര്‍ഷം മുന്‍പ് ഗര്‍ഭമലസലിനു വിധേയനായതായി സ്ത്രീരോഗവിദഗ്ധരുടെ പരിശോധനയില്‍ തെളിഞ്ഞു. അന്നനാളത്തില്‍ ബ്ലോക്ക് ഉള്ളതുകൊണ്ടു കുടലിലും തടസം ഉള്ളതായും കല്ലുപോലുള്ള ഒരു വസ്തു ഉള്ളതായും സ്‌കാനിങ്ങില്‍ തെളിഞ്ഞു. താക്കോല്‍ ദ്വാരപരിശോധനയിലൂടെ നാലുമാസം പ്രായമുള്ള ശിശു ഉദരത്തിലുള്ളതായി കണ്ടു. പൂര്‍ണമായും വളര്‍ന്ന കല്ലുപോലുള്ള ശിശുവിനെ രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രീയയിലൂടെ പുറത്തെടുത്തു. വളരെ അപൂര്‍വമാണ് ഇത്തരം സ്റ്റോണ്‍ ബേബിയുടെ കേസുകള്‍. കഴിഞ്ഞ നാലു നൂറ്റാണ്ടിനിടയില്‍ വെറും 300 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗര്‍ഭമലസല്‍ നടത്തിയ സമയത്ത് സോണോഗ്രഫി നടത്താത്തിനാല്‍ കുഞ്ഞ് ഉദരത്തില്‍ തന്നെ ഉണ്ട് എന്ന കാര്യം അറിഞ്ഞിരുന്നില്ല.

 

OTHER SECTIONS