നടുവേദനയെ പൂര്‍ണ്ണമായും പ്രതിരോധിക്കാം

By online desk.13 04 2019

imran-azhar


പ്രായമായവരെന്നോ, ചെറുപ്പക്കാരെന്നോ പ്രായഭേദമന്യേ പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. കമ്പ്യൂട്ടറിന് മുന്നില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും ആവശ്യമായ വ്യായാമങ്ങളുടെ കുറവുമെല്‌ളാം നടുവേദനയ്ക്കുള്ള കാരണങ്ങളാണ്. ഇരിക്കാനും നില്‍ക്കാനും നടക്കാനുമൊന്നും കഴിയാത്ത വിധത്തില്‍ പലരിലും ഇത് അസ്വസ്ഥതയ്ക്കിടയാക്കാറുണ്ട്. ഇതിന് പ്രതിവിധികള്‍ പലതുണ്ട്, ചികിത്സ മുതല്‍ വ്യായാമം വരെ. നടുവേദനയെ ഇല്ലാതാക്കാന്‍ മരുന്നുകളും വ്യായാമങ്ങളും ഉള്‍പ്പെടെ പലവിധ പരിക്ഷണങ്ങളും നടത്തി ഫലം കാണാതെ വിഷമിക്കുന്നുവെങ്കില്‍ ഇത് മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ...

 

പാല്‍, വെളുത്തുള്ളി, തേന്‍ മിശ്രതം നടുവേദന യെ എന്നെന്നേയ്ക്കുമായി മാറ്റാന്‍ സഹായിക്കും.


ആവശ്യമുള്ള സാധനങ്ങള്‍: 200 മില്‌ളി പാല്‍, നാല് വെളുത്തുള്ളിയല്‌ളി, തേന്‍.
തയ്യാറാക്കേണ്ട വിധം: വെളുത്തുള്ളിയല്‌ളി നല്ലത് പോലെ ചതയ്ക്കുക. ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ ചൂടില്‍ തീ കത്തിക്കുക.

 

ഇത് പതുക്കെ വെന്തുവരുമ്പോള്‍ പാല്‍ ഇതിലേയ്ക്ക് ഒഴിക്കണം. കുറഞ്ഞ തീയില്‍ തന്നെ ഇത് ചൂടാക്കുക. തിളയ്ക്കും മുമ്പ് വാങ്ങി വയ്ക്കണം.ഇതിലേയ്ക്ക് വേണമെങ്കില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. തേന്‍ രുചിക്ക് വേണ്ടിയാണ് ചേര്‍ക്കുന്നത്.

 

ഉപയോഗിക്കേണ്ട വിധം: അടുപ്പിച്ച് ദിവസം ഒരു തവണ വീതം ഈ മിശ്രിതം കഴിക്കുക.
സയാറ്റിക്ക പ്രശ്‌നങ്ങള്‍, അതായത് നടുഭാഗത്ത് നിന്ന് തുടങ്ങി കാലുകളിലേയ്ക്ക് പോകുന്ന സയാറ്റിക്ക നെര്‍വിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലൊരു പരിഹാരമാണ്.
ഈ ഔഷധ കൂട്ടിനൊപ്പം ദിവസവുമുള്ള വ്യായാമങ്ങള്‍ കൂടി ചെയ്യുന്നത് പാര്‍ശ്വഫലമൊന്നുമില്ലാതെ തന്നെ നടുവേദനയില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നല്‍കും .

OTHER SECTIONS