'ലൈംഗികാഭിനിവേശം' ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാം; 'സെക്സ് ഡ്രൈവ്' വർധിക്കാൻ ഈ ഭക്ഷണം ശീലമാക്കൂ

By സൂരജ് സുരേന്ദ്രന്‍.17 09 2021

imran-azhar

 

 

ദൈനംദിന ജീവിതത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടുന്നവരുണ്ട്. പലപ്പോഴും ഇത്തരം വിഷയങ്ങള്‍ പങ്കാളിയോട് പോലും തുറന്നുപറയാനും, കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സ തേടാനും മിക്കവരും തയ്യാറാകാറില്ല എന്നതാണ് വാസ്തവം.

 

ഇത്തരത്തിൽ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രതികൂല ഘടകമാണ് സെക്സ് ഡ്രൈവ് അഥവാ ലൈംഗികാഭിനിവേശം.

 

ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ മുക്തി നേടാം? ഡയറ്റ്, വ്യായാമം, മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളും ഇതിന് പരിഹാരമായി തേടാവുന്നതാണ്. സെക്‌സ് ഡ്രൈവ്' വര്‍ധിപ്പിക്കാന്‍ നേന്ത്രപ്പഴം ഉത്തമ വഴിയാണ്.

 

നേന്ത്രപ്പഴത്തിലിടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' എന്ന ഘടകം മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളരെ പെട്ടെന്ന് സഹായിക്കുന്നതാണ്.

 

സന്തോഷത്തെ അനുഭവപ്പെടുത്തുന്ന 'ഹാപ്പി ഹോര്‍മോണ്‍' ആയി അറിയപ്പെടുന്ന 'സെറട്ടോണിന്‍' ഉത്പാദനം വര്‍ധിപ്പിക്കാന്‍ 'ട്രിപ്‌റ്റോഫാന്' കഴിയും.

 

ഇത് സന്തോഷം മാത്രമല്ല വര്‍ധിപ്പിക്കുന്നത് ഒപ്പം തന്നെ ലൈംഗികാഭിനിവേശവും വര്‍ധിപ്പിക്കുന്നു.നേന്ത്രപ്പഴം ഒരു കണക്കിന് എനർജി ബൂസ്റ്റർ കൂടിയാണ്.

 

OTHER SECTIONS