നിങ്ങളുടെ കുഞ്ഞുങ്ങളെ നല്ല വ്യക്തിത്വത്തിന് ഉടമയാക്കാം ..... മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

By Greeshma G Nair.18 May, 2017

imran-azhar

 

 

 

 

വ്യക്തിത്വം ...ഏതൊരു വ്യക്തിയെയും മറ്റുള്ളവർ അളക്കുന്നത് അയാളുടെ പെരുമാറ്റവും സ്വഭാവം അടിസ്ഥാനമാക്കിയാണ് . എത്ര വലിയ ഉന്നത പദവിയിലുള്ള ആളായാലും മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറിയാൽ മാത്രമേ സമൂഹം അവരെ അംഗീകരിക്കുകയുള്ളു .


ഒരാളുടെ വ്യക്തിത്വത്തെ സ്വാധിനിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് അയാൾ വളരുന്ന ചുറ്റുപാടും സാഹചര്യവുമാണ് .

 

നല്ല പെരുമാറ്റം നേടാൻ

 

* മുതിർന്നവരെ ബഹുമാനിക്കണം .


* ഒരാളുമായി സംസാരിക്കുമ്പോൾ അയാളുടെ കണ്ണിൽ നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കണം .


* മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കണം .


* മറ്റുള്ളവരെ പ്രസന്നതയോടെ അംഗീകരിക്കുക .


* ദേഷ്യത്തെയും സങ്കടത്തെയും നിയന്ത്രിക്കാൻ പഠിക്കണം .


* ചെയ്ത തെറ്റ് അംഗീകരിക്കാനും ഭാവിയിൽ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം .

* പ്രശ്നങ്ങളിൽ ആവലാതി കാണിക്കാതെ നിസ്സാരമായി പരിഹരിയ്ക്കാൻ ശ്രമിക്കണം .


* കടമകൾ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കണം .


* ഏത് കാര്യം ചെയ്യുമ്പോഴും ലക്ഷ്യ ബോധത്തോടെ ചെയ്യണം . അതനുസരിച്ച് മുൻഗണനകൾ ക്രമീകരിക്കണം .


* എന്തു പ്രവർത്തി ചെയ്യുമ്പോഴും ഏകാഗ്രതയോടെ ചെയ്യണം .

 

രക്ഷിതാക്കളുടെ ശ്രദ്ധയിലേക്ക്

 

* കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള നിർദേശങ്ങൾ തുടക്കത്തിൽ തന്നെ നൽകണം .


* മറ്റുവരുടെ മുന്നിൽ കുട്ടികളെ അനാവശ്യമായി വിമർശിക്കരുത് .


* കുട്ടിയുടെ കഴിവുകൾ കണ്ടറിഞ്ഞു അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം .


* കൂട്ടുകാരുമായോ സഹോദരങ്ങളുമായോ കുട്ടികളെ താരതമ്യം ചെയ്ത് സംസാരിക്കരുത് .


* മാതാപിതാക്കൾ തമ്മിലുള്ള പെരുമാറ്റവും കുട്ടികളോടുള്ള പെരുമാറ്റവും മാതൃകാപരമാകണം .


* മാതാപിതാക്കൾ പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നത് കണ്ടുവേണം കുട്ടികൾ വളരാൻ .

OTHER SECTIONS