മുഖക്കുരു ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അകറ്റി ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം

By Web Desk.27 10 2020

imran-azhar

 

 

മുഖക്കുരു ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അകറ്റി ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിച്ച് സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ക്യാരറ്റ് ഫേസ് പാക്കുകളെക്കുറിച്ച് അറിയൂ...

 

.ക്യാരറ്റ് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിട്ട് 15 മിനിറ്റിന് ശേഷം കഴുകി കളഞ്ഞാല്‍ മുഖചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം.


.ഒരു ക്യാരറ്റും അല്‍പം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം അതില്‍ രണ്ട് സ്പൂണ്‍ പാല്‍ കൂടി ചേര്‍ത്തുക. ഈ പേസ്റ്റ് കുറഞ്ഞത് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളമോ, തണുത്ത വെള്ളമോ ഉപയോഗിച്ച് കഴുകി കളയുക. മുഖക്കുരു, വരണ്ട ചര്‍മ്മം ഉള്‍പ്പെടെയുള്ള പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ് ഈ ഫേസ്പാക്.

 

.ഹണി ക്യാരറ്റ് ഫേസ് പാക് വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമാണ്. ഒരു ടീസ്പൂണ്‍ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് 15 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്യുന്നത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിനോടൊപ്പം മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും സഹായകമാണ്.

 

. രണ്ട് സ്പൂണ്‍ ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂണ്‍ തേനും, ഒരു സ്പൂണ്‍ കറുവാപ്പട്ട പൊടിയും ചേര്‍ത്ത കറുവാപ്പട്ട ക്യാരറ്റ് ഫേസ് പാക് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് മുഖം കഴുകുക. ആഴ്ചയില്‍ നാല് പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്യുന്നത് മുഖത്തെ പാടുകള്‍ അകറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.

 

.അല്‍പം ക്യാരറ്റ് ജ്യൂസും, രണ്ട് സ്പൂണ്‍ തൈരും, മൂന്ന് സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇപ്രകാരം ചെയ്യുന്നത് മുഖം തിളക്കമുള്ളതാക്കാന്‍ സഹായകമാകും.

 

OTHER SECTIONS