മുഖത്ത് ട്രീറ്റ് മെന്റ് മുഖാന്തിരമുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാന്‍...

By Online Desk.06 05 2020

imran-azhar

 

 

നിറം വര്‍ദ്ധിപ്പിക്കാനും പ്രായത്തെ തോല്‍പ്പിക്കാന്‍ സഹായിക്കുന്ന ഫേഷ്യലാണ് സില്‍വര്‍ ഫേഷ്യല്‍. മുതിര്‍ന്നവരെന്നോ ചെറുപ്പക്കാരെന്നോ വ്യത്യാസമില്‌ളാതെ ഏതു പ്രായക്കാര്‍ക്കും ഈ ഫേഷ്യല്‍ ചെയ്യാം. യാതൊരു പാര്‍ശ്വഫലങ്ങളുമുണ്ടാക്കാത്ത സില്‍വര്‍ ഫേഷ്യലിനെക്കുറിച്ച് കൂടുതല്‍ അറിയൂ... സെന്‍സിറ്റീവായുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളില്‌ളാത്ത ഫേഷ്യലാണ് സില്‍വര്‍ ഫേഷ്യല്‍. സില്‍വര്‍ ഫേഷ്യല്‍ ചെയ്യാനുപയോഗിക്കുന്ന ക്രീമില്‍ മേല്‍ത്തരം ഔഷധച്ചെടികളും, പൂക്കളും, കുങ്കുമപ്പൂവും, ആല്‍മണ്ട് ഓയിലും അടങ്ങിയിട്ടുണ്ട്. രാസവസ്തുക്കള്‍ കുറവുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ദോഷം ചെയ്യാത്ത രീതിയിലാണ് സില്‍വര്‍ ഫേഷ്യലിലെ ക്രീമുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. സില്‍വര്‍ ജെല്‌ളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സില്‍വര്‍ ലീഫ്, ആല്‍മണ്ട് ഓയില്‍ എന്നിവ ചര്‍മ്മത്തിനു ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും. ചൂടു കാലത്ത് മുഖത്ത് കുളിര്‍മ്മയേകാന്‍ ഈ ഫേഷ്യല്‍ നല്‌ളതാണ്.
ഫേഷ്യല്‍ ചെയ്യുന്ന വിധം: അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും ചര്‍മ്മത്തിലെത്തുന്ന മാലിന്യം നീക്കം ചെയ്യാന്‍ മുഖം വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. അതിനു വേണ്ടി മുഖത്ത് ക്‌ളന്‍സര്‍ പുരട്ടി വിരലിന്റെ അഗ്രഭാഗം കൊണ്ട് വൃത്താകൃതിയില്‍ നന്നായി ഉരസുക. അതിനു ശേഷം നനഞ്ഞ പഞ്ഞി കൊണ്ട് തുടയ്ക്കുക. ക്‌ളന്‍സറിന്റെ അംശം പരിപൂര്‍ണ്ണമായും പോകാനായി സില്‍വര്‍ ടോണര്‍ പഞ്ഞിയില്‍ പുരട്ടി മുഖം തുടയ്ക്കുക. പിന്നീട് സില്‍വര്‍ മാരോ ഫെയ്‌സ് പാക്ക് മുഖത്തിടുക. ഫെയ്‌സ് പാക്ക് കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും മുഖത്തുണ്ടാവണം. അതിനു ശേഷം വെള്ളത്തില്‍ മുഖം നനച്ച് വിരല്‍ കൊണ്ട് ഫെയ്‌സ് പാക്ക് ഉരച്ചു കളയുക. പിന്നീട് സില്‍വര്‍ ക്രീം ഉപയോഗിച്ച് പത്ത് മുതല്‍ ഇരുപത്തഞ്ച് മിനിറ്റ് വരെ മസാജ് ചെയ്യണം. പ്രായവ്യത്യാസമനുസരിച്ച് മസാജിംഗില്‍ വ്യത്യാസം വരുത്താം. ശേഷം പഞ്ഞി ഉപയോഗിച്ച് ക്രീം തുടച്ചു മാറ്റുക. അതിനു ശേഷം സില്‍വര്‍ ജെല്‍ പുരട്ടി മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ പോസിറ്റീവ് ഗാല്‍വനിക് ചെയ്യുക. അതിനു ശേഷം സില്‍വര്‍ പാക്ക് ഇടുക. സില്‍വര്‍ പാക്ക് ഉണങ്ങിക്കഴിയുമ്പോള്‍ വെള്ളത്തില്‍ മുഖം കഴുകി പഞ്ഞി കൊണ്ട് തുടച്ച് സണ്‍സ്‌ക്രീന്‍ ഇടുക.

 

ഗുണങ്ങള്‍:

 

. ചൂടുകുരു, കറുത്തപാടുകള്‍ എന്നിവ മാറാന്‍ സില്‍വര്‍ ഫേഷ്യല്‍ നല്‌ളതാണ്.
. മുഖത്ത് ട്രീറ്റ്‌മെന്റ് മുഖാന്തിരം ഉണ്ടാകുന്ന പാടുകള്‍ ഇല്‌ളാതാവാന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യാം.
. മുഖത്തെ പേശികളിലും കോശങ്ങളിലുമുള്ള ബലം നിലനിര്‍ത്താന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യുന്നത് നല്‌ളതാണ്.
. വീര്യം കുറഞ്ഞ ഔഷധച്ചെടികളുടെ സത്ത് ഉപയോഗിക്കുന്നതിനാല്‍ മുഖചര്‍മ്മത്തിന് ദോഷം ചെയ്യില്‌ള.
. മുഖത്തുണ്ടാകുന്ന ബ്‌ളാക്ക് ഹെഡ്‌സിനെ നീക്കം ചെയ്യാന്‍ ഫേഷ്യല്‍ നല്‌ളതാണ്.
. പ്രായമുള്ളവരുടെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ഒരു പരിധി വരെ നീക്കം ചെയ്യാന്‍ സില്‍വര്‍ ഫേഷ്യല്‍ നല്‌ളതാണ്.
. പരുപരുത്ത വരണ്ട ചര്‍മ്മത്തില്‍ സില്‍വര്‍

 

OTHER SECTIONS